വിക്കറ്റെടുത്ത ശേഷം ഷംസിയുടെ ‘മാജിക് ഷോ’; ഏറ്റെടുത്ത് ആരാധകർ -Video

കേപ്ടൗൺ: പന്ത് കൊണ്ട് മാജിക് കാണിക്കാൻ പ്രത്യേക കഴിവുള്ളയാളാണ് ദക്ഷിണാഫ്രിക്കൻ സ്പിന്നർ തബ്രൈസ് ഷംസി. എന്നാൽ, തനിക്ക് പന്ത് കൊണ്ട് മാത്രമല്ല യഥാർഥ മാജിക്കും വഴങ്ങുമെന്ന് ക്രിക്കറ്റ് ആരാധകരെ ബോധ്യപ്പെടുത്തിയിരിക്കുകയാണ് താരം.

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിൽ പാൾ റോയൽസും എം.ഐ കേപ്ടൗണും തമ്മിലുള്ള മത്സരത്തിലായിരുന്നു ആരാധകരെ വിസ്മയിപ്പിച്ച ഷംസിയുടെ ഇന്ദ്രജാലം. പാൾ റോയൽസിനായി 14ാം ഓവർ എറിഞ്ഞ ഷംസി മൂന്നാം പന്തിൽ സാം കറന്റെ വിക്കറ്റെടുത്തപ്പോൾ കൈയിൽ ദക്ഷിണാഫ്രിക്കൻ ജഴ്സിയുടെ നിറമായ പച്ചയും മഞ്ഞയും കലർന്ന തൂവാല പ്രത്യക്ഷപ്പെട്ടു. പിന്നീട് ഇതിന്റെ നിറം നീലയും ചുവപ്പുമാക്കി കാണികളെ വീണ്ടും അമ്പരപ്പിച്ചു. 

ഇതേ ഓവറിലെ അവസാന പന്തിൽ കീറൺ പൊള്ളാർഡിനെ വിക്കറ്റിന് മുന്നിൽ കുടുക്കി റൺസ് വഴങ്ങാതെ ഓവറിലെ വിക്കറ്റ് നേട്ടം രണ്ടാക്കുകയും ചെയ്തു. ഷംസിയുടെ പ്രകടനം ടീമിനെ വിജയത്തിലെത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. 

ആദ്യമായല്ല കളത്തിൽ ഷംസി ഇന്ദ്രജാലം കാണിക്കുന്നത്. മുമ്പ് വിക്കറ്റ് നേടിയ ശേഷം റിബൺ സ്റ്റീൽ പൈപ്പാക്കി മാറ്റിയും ഷംസി വിസ്മയിപ്പിച്ചിരുന്നു.

Tags:    
News Summary - Shamsi's 'Magic Show' after taking a wicket; Fans take over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.