ഇന്ത്യക്കെതിരായ പരമ്പര: ന്യൂസിലൻഡ് സംഘത്തിൽ ഗുപ്റ്റിലും ബോൾട്ടുമില്ല

വെലിങ്ടൺ: ഇന്ത്യക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ന്യൂസിലൻഡ് ടീമിൽനിന്ന് ഓപണിങ് ബാറ്റർ മാർട്ടിൻ ഗുപ്റ്റിലും ഫാസ്റ്റ് ബൗളർ ട്രെൻഡ് ബോൾട്ടും പുറത്ത്. നവംബർ 18ന് ആരംഭിക്കുന്ന പരമ്പരയിൽ കെയ്ന്‍ വില്യംസണാണ് ടീമിനെ നയിക്കുക.

മൂന്നു വീതം ട്വന്റി20യും ഏകദിനവും അടങ്ങുന്നതാണ് പരമ്പര. ന്യൂസിലന്‍ഡ് ക്രിക്കറ്റുമായുള്ള കരാറിൽനിന്ന് ഒഴിവാകാനുള്ള ബോൾട്ടിന്റെ തീരുമാനമാണ് അദ്ദേഹത്തെ പരിഗണിക്കാതിരിക്കാൻ കാരണം.

അതേസമയം, മോശം ഫോമാണ് ഗുപ്റ്റിലിന് തിരിച്ചടിയായത്. ഏകദിന-ട്വന്റി20 ടീമുകളിൽ ഫാസ്റ്റ് ബൗളർ ആദം മിൽനെക്ക് ഇടം ലഭിച്ചു. അഞ്ചു വർഷത്തിനുശേഷമാണ് മില്‍നെ ഏകദിന ടീമിൽ തിരിച്ചെത്തുന്നത്. വിവാഹത്തിന് അവധി അനുവദിച്ചതിനാൽ ജിമ്മി നീഷം മൂന്നാമത്തെ ഏകദിനത്തില്‍ കളിക്കില്ല.

ട്വന്റി20 ടീം: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ഫിൻ അലൻ, മൈക്കൽ ബ്രേസ്‌വെൽ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, ഡാരിൽ മിച്ചൽ, ആദം മിൽനെ, ജിമ്മി നീഷം, ഗ്ലെൻ ഫിലിപ്‌സ്, മിച്ചൽ സാൻഡ്നർ, ടിം സൗത്തി, ഇഷ് സോധി, ബ്ലെയർ ടിക്ക്നർ.

ഏകദിന ടീം: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ഫിൻ അലൻ, മൈക്കൽ ബ്രേസ്വെൽ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, ഡാരിൽ മിച്ചൽ, ആദം മിൽനെ, ജിമ്മി നീഷം, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാൻഡ്നർ, ടിം സൗത്തി, ടോം ലതാം, മാറ്റ് ഹെൻറി.

Tags:    
News Summary - Series vs India: Guptill, Boult out of New Zealand squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.