500 വിക്കറ്റ് നേടിയ അശ്വിന് സഞ്ജുവിന്റെ ‘സർപ്രൈസ് ഗിഫ്റ്റ്’

ജയ്പൂർ: ടെസ്റ്റിൽ 500 വിക്കറ്റ് സ്വന്തമാക്കിയ രവിചന്ദ്രൻ അശ്വിന് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന്റെ ‘സർപ്രൈസ് ഗിഫ്റ്റ്’. ഐ.പി.എല്ലിന്റെ 17ാം സീസണിനുള്ള തയാറെടുപ്പിനിടെ നടന്ന ചടങ്ങിലാണ് രാജസ്ഥാനിലെ സഹതാരമായ അശ്വിന് വിക്കറ്റ് നേട്ടം സൂചിപ്പിക്കുന്ന 500 നമ്പറിലുള്ള പ്രത്യേക ജഴ്സി സമ്മാനിച്ചത്. ഇതിന്റെ വിഡിയോ രാജസ്ഥാൻ റോയൽസ് ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു.

പ്രത്യേക ചടങ്ങിനെത്തുന്ന അശ്വിനെ സഞ്ജുവും സഹതാരങ്ങളും വണങ്ങുന്നതും അശ്വിൻ സഞ്ജുവിനെ കെട്ടിപ്പിടിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ സാക് ക്രോളിയെ വീഴ്ത്തിയാണ് അശ്വിൻ 500 വിക്കറ്റ് നേട്ടത്തിലെത്തിയത്. അനിൽ കും​െബ്ലക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് അശ്വിൻ.

ഐ.പി.എല്ലിൽ ഞായറാഴ്ച സവായ് മാൻസിങ് സ്റ്റേഡിയത്തിൽ ലഖ്നോ സൂപർ ജയന്റ്സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. സഞ്ജു സാംസൺ, യശസ്വി ജെയ്സ്വാൾ, ജോസ് ബട്‍ലർ, ഷിംറോൺ ഹെറ്റ്മെയർ, ധ്രുവ് ജുറേൽ, രവിചന്ദ്രൻ അശ്വിൻ, പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോൾട്ട്, യുസ്​വേന്ദ്ര ചാഹൽ, ആദം സാംബ, ആവേശ് ഖാൻ, റോവ്മാൻ പവൽ, നാന്ദ്രെ ബർഗർ തുടങ്ങിയവരടങ്ങിയ ശക്തമായ താരനിരയാണ് രാജസ്ഥാനുള്ളത്. 

Tags:    
News Summary - Sanju's 'surprise gift' for Ashwin after taking 500 wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.