ഫിറ്റ്നസ് ടെസ്റ്റ് പാസ്സായി സഞ്ജു സാംസൺ; ആസ്ട്രേലിയക്കെതിരായ ഏകദിന ടീമിലേക്ക് പരിഗണിച്ചേക്കും

ബംഗളൂരു: ശ്രീലങ്കക്കെതിരായ ട്വന്റി20 മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ് ടീമിൽനിന്നു പുറത്തായ മലയാളി താരം സഞ്ജു സാംസൺ ഫിറ്റ്നസ് ടെസ്റ്റിൽ വിജയിച്ചു. ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു ടെസ്റ്റ്. മാർച്ചിൽ ആസ്ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയിലെത്തുന്ന ഓസീസ് നാലു ടെസ്റ്റുകളും മൂന്നു ഏകദിനങ്ങളും കളിക്കും. ജനുവരി മൂന്നിന് ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ക്യാച്ചെടുക്കുന്നതിനിടെയാണ് സഞ്ജുവിന്‍റെ കാൽമുട്ടിന് പരിക്കേറ്റത്. പരമ്പരയിലെ ബാക്കിയുള്ള രണ്ടു ട്വന്‍റി20 മത്സരങ്ങളിലും ഏകദിന പരമ്പരയിലും താരത്തിന് കളിക്കാനായില്ല. പരിക്ക് കാരണം ന്യൂസിലൻഡിനെതിരായ പരമ്പരയിലും താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല.

എൻ.സി.എയിൽ ഫിസിയോ തെറപ്പിയും വ്യായാമങ്ങളുമായി മൂന്നാഴ്ചത്തെ വിശ്രമത്തിനു ശേഷമാണ് ഇപ്പോൾ ഫിറ്റ്നസ് ടെസ്റ്റ് പാസ്സായത്. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാൻ ഒരുമാസം കൂടി എടുക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കു മുമ്പായി ബുംറയെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, അത് താരം ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനെ ആശ്രയിച്ചിരിക്കും. നിലവിൽ, അവൻ യോഗ്യനല്ലെന്നും മുതിർന്ന ബി.സി.സി.ഐ പ്രതിനിധി വ്യക്തമാക്കി.

Tags:    
News Summary - Sanju Samson clears fitness Test, likely to return in ODI series against Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.