Posted On
date_range Updated On
date_range ഒത്തുകളി; ശ്രീലങ്കൻ ക്രിക്കറ്റർ സേനാനായകെ അറസ്റ്റിൽ
കൊളംബോ: ഒത്തുകളി കേസിൽ ശ്രീലങ്കയുടെ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം സചിത്ര സേനാനായകെ അറസ്റ്റിൽ. കോടതി ഉത്തരവിനെത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കവെ ബുധനാഴ്ച കീഴടങ്ങുകയായിരുന്നു 38കാരൻ.
ശ്രീലങ്കൻ പ്രീമിയർ ലീഗ് 2020ലെ ഒത്തുകളിയെത്തുടർന്നാണ് കേസ്. ഓഫ് സ്പിന്നറായ സേനാനായകെ സെപ്റ്റംബർ 15വരെ കസ്റ്റഡിയിൽ തുടരും. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലുമായി 75ഓളം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട് സേനാനായകെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.