സചിൻ ടെണ്ടുൽക്കറിന്​ കോവിഡ്​

മുംബൈ: ക്രിക്കറ്റ്​ താരം സചിൻ ടെണ്ടുൽക്കറിന്​​ കോവിഡ്​ സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ്​ താരത്തിന്​ രോഗബാധ സ്ഥിരീകരിച്ചത്​. സചിൻ തന്നെയാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അരാധകരെ അറിയിച്ചത്​.

തനിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചുവെന്നും ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ്​ ഉള്ളതെന്നും ട്വിറ്ററിലെ കുറിപ്പിൽ സചിൻ വ്യക്​തമാക്കുന്നു. ഡോക്​ടർമാരുടെ നിർദേശങ്ങളനുസരിച്ച്​ വീട്ടിൽ തന്നെ ക്വാറന്‍റീനിൽ കഴിയുകയാണ്​.

വീട്ടിലെ മറ്റുള്ളവ​രുടെ പരിശോധനഫലം നെഗറ്റീവാണ്​. തനിക്കും രാജ്യത്തിനും പിന്തുണ നൽകിയ ആരോഗ്യപ്രവർത്തകർക്ക്​ നന്ദി പറയുകയാണെന്നും സചിൻ പറഞ്ഞു. 

Tags:    
News Summary - Sachin Tendulkar Tests Positive for Covid-19, Quarantines at Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT