കോവിഡ്​: സചിനെ ആശു​പത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: കോവിഡിനെ തുടർന്ന്​ വീട്ടുനിരീക്ഷണത്തിലായിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം സചിൻ ടെണ്ടുൽക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ആശുപത്രിയിലേക്ക്​ മാറുകയാണെന്ന്​ സചിൻ ട്വിറ്ററിൽ കുറിച്ചു.

ഉടൻ തന്നെ വീട്ടിലേക്ക്​ മടങ്ങിയെത്താനാവുമെന്നാണ്​ പ്രതീക്ഷയെന്നും സചിൻ പറഞ്ഞു.ലോകകപ്പ്​ നേടിയതിന്‍റെ 10ാം വാർഷികത്തിൽ ടീമംഗങ്ങൾക്ക്​ സചിൻ ആശംസകൾ അർപ്പിച്ചു.

സചിന്​ പുറമേ റോഡ്​ സേഫ്​റ്റി സീരിസിൽ കളിച്ച ഇന്ത്യൻ ലെജന്‍റസിന്‍റെ നാല്​ താരങ്ങൾക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. സചിൻ ടെണ്ടുൽക്കർ, എസ്​.ബദരീനാഥ്​, യൂസഫ്​ പത്താൻ, ഇർഫാൻ പത്താൻ എന്നിവർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 

Tags:    
News Summary - Sachin Tendulkar, Covid Positive, Says "Hospitalised Under Medical Advice"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT