അത്തരം ചോദ്യങ്ങൾ വേണ്ട! ലോകകപ്പ് ടീം പ്രഖ്യാപനത്തിനിടെ പൊട്ടിത്തെറിച്ച് രോഹിത് ശർമ

രാജ്യം വേദിയാകുന്ന ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിൽനിന്ന് മോചിതരായി മടങ്ങിയെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ ടീമിൽ ഇടംനേടിയപ്പോൾ, പ്രതീക്ഷിച്ചതു പോലെ മലയാളി താരം സഞ്ജു സാംസൺ, യുവതാരം തിലക് വർമ എന്നിവർ പുറത്തായി.

അയർലൻഡിനെതിരായ പരമ്പരയിൽ സഞ്ജുവും തിലകും കളിച്ചിരുന്നു. രോഹിത് ശർമ നയിക്കുന്ന ടീമിൽ ഹാർദിക് പാണ്ഡ്യയാണ് ഉപനായകൻ. മൂന്നു വീതം സ്പിന്നർമാരെയും സ്പെഷലിസ്റ്റ് പേസർമാരെയും ഉൾപ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചത്. രാഹുലിനെ കൂടാതെ, ഇഷാൻ കിഷനാണ് മറ്റൊരു വിക്കറ്റ് കീപ്പർ.

ബി.സി.സി.ഐ ചീഫ് സെലക്ടർ അജിത് അഗാർക്കറും രോഹിത് ശർമയുമാണ് ടീം പ്രഖ്യാപിച്ചത്. വാർത്തസമ്മേളനത്തിനിടെ പുറത്തുള്ള പ്രതിഷേധങ്ങളെ കുറിച്ച് മാധ്യമപ്രവർത്തകർ സൂചിപ്പിച്ചപ്പോൽ രോഹിത് രോഷാകുലനായാണ് പ്രതികരിച്ചത്. അത്തരം ചോദ്യങ്ങൾക്ക് താൻ മറുപടി നൽകില്ലെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം.

‘വാർത്തസമ്മേളനം നടത്തുമ്പോൾ ഇത്തരം ചോദ്യങ്ങൾ എന്നോട് ചോദിക്കരുത്. പുറത്തുള്ള പ്രതിഷേധങ്ങൾ ശ്രദ്ധിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ലെന്ന് പലതവണ പറഞ്ഞതാണ്. ആ ചോദ്യങ്ങൾക്ക് ഞാൻ ഇപ്പോൾ മറുപടി നൽകുന്നില്ല’ -രോഹിത് ശർമ പ്രതികരിച്ചു.

ഏറ്റവും മികച്ച ടീമിനെയാണ് ലോകകപ്പിനായി തെരഞ്ഞെടുത്തത്. മികച്ച ബാറ്റർമാരുണ്ട്. സ്പിന്നും മറ്റു ബൗളിങ് ഓപ്ഷനുമുണ്ട്. ഹാർദിക് പാണ്ഡ്യയുടെ പ്രകടനം ലോകകപ്പിൽ നിര്‍ണായകമാകുമെന്നും രോഹിത് ശർമ കൂട്ടിച്ചേർത്തു. ഒക്ടോബർ അഞ്ചിന് ഇംഗ്ലണ്ട്-ന്യൂസിലൻഡ് മത്സരത്തോടെയാണ് ഏകദിന ലോകകപ്പിന് തുടക്കമാകുന്നത്. എട്ടിന് ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യ ലോകകപ്പ് ടീം –രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷന്‍, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജദേജ, അക്ഷർ പട്ടേൽ, ഷാർദൂൽ ഠാക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.

Tags:    
News Summary - Rohit Sharma Loses Cool While Announcing India's World Cup 2023 Squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.