ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്‍റെ പുതുക്കിയ മത്സരക്രമം പുറത്തുവിട്ടു

ന്യൂഡൽഹി: ഇന്ത്യൻ ടീമിന്‍റെ പര്യടനത്തിന്‍റെ പുതുക്കിയ മത്സരക്രമം ക്രിക്കറ്റ്​ സൗത്താഫ്രിക്ക പുറത്തുവിട്ടു. ഡിസംബർ 17ന്​ ആരംഭിക്കാനിരുന്ന പരമ്പരകൾ ഡിസംബർ 26നാണ്​ തുടങ്ങുക. കോവിഡിന്‍റെ ഒമിക്രോൺ വകഭേദം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ സാഹചര്യത്തിലാണ്​ പരമ്പരകൾ വൈകിയത്​.

ഡിസംബർ 26 മുതൽ സെഞ്ചൂറിയനിലെ സൂപ്പർ സ്പോർട്​ പാർക്കിൽ വെച്ചാണ്​ ടെസ്റ്റ് പരമ്പരക്ക്​ തുടക്കമാകുക​. ജനുവരി മൂന്ന്​ മുതൽ ജൊഹനാസ്​ബർഗിലെ വാണ്ടറേർസ്​ സ്റ്ററ്റേഡിയതിൽ രണ്ടാം ടെസ്റ്റും കേപ്​ടൗണിലെ ന്യൂലൻഡ്​സിൽ ജനുവരി 11 മുതൽ മൂന്നാം ടെസ്റ്റും അരങ്ങേറും.

ദക്ഷിണാഫ്രിക്കയിൽ മൂന്ന്​ ഏകദിനങ്ങളും നാല്​ ട്വന്‍റി20 മത്സരങ്ങളും കളിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചത്​​. എന്നാൽ ട്വന്‍റി20 പരമ്പര നീട്ടിവെച്ചിരിക്കുകയാണ്​.

ജനുവരി 19ന്​ പാളിലെ ബോളണ്ട്​ പാർക്കിലാണ്​ ആദ്യ ഏകദിനം. ജനുവരി 21ന്​ ഇതേ വേദിയിൽ വെച്ച്​ രണ്ടാം ഏകദിനം അരങ്ങേറും. ജനുവരി 23ന്​ കേപ്​ടൗണിലെ ന്യൂലൻഡ്​സിൽ വെച്ചാണ്​ ഏകദിന പരന്വപരയിലെ അവസാന മത്സരം.

Tags:    
News Summary - Revised Schedule For Team India's South Africa Tour Announces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.