മാസ്​കില്ലാതെ യാത്രചെയ്​തത്​ ചോദ്യം ചെയ്​ത പൊലീസിനോട്​ ജദേജയുടെ ഭാര്യ തട്ടിക്കയറി

രാജ്​കോട്​: മാസ്​ക്കില്ലാതെ യാത്രചെയ്​തത്​ ചോദ്യം ചെയ്​ത വനിത പൊലീസ്​ ഒാഫിസറോട്​ തട്ടിക്കയറി ക്രിക്കറ്റ്​ താരം രവീന്ദ്ര ജദേജയുടെ ഭാര്യ. തിങ്കളാഴ്​ച രാത്രി ഭാര്യക്കൊപ്പം സഞ്ചരിക്കെവെ രാജ്​കോട്ടിലെ കിസൻപാര ചൗക്കിൽ വനിതാ ഹെഡ്​കോൺസ്​റ്റബ്​ൾ സോനാൽ ഗോയൽ ജദേജയുടെ കാർ തടഞ്ഞു നിർത്തിയതോടെയാണ്​ സംഭവത്തിന്​ തുടക്കം കുറിക്കുന്നത്​.

ജദേജ മാസ്​ക്​ അണിഞ്ഞിരുന്നെങ്കിലും, ഭാര്യ റിവാബ ജദേജക്ക്​ മാസ്​ക്കില്ലായിരുന്നു. തുടർന്ന്​ പിഴചുമത്താൻ ഒരുങ്ങുകയും, ലൈസൻസ്​ ആവശ്യപ്പെടുകയും ചെയ്​തതോടെ റിവാബയും പൊലീസുകാരും തമ്മിൽ തർക്കമായി. തുടർന്ന് പൊലീസുകാരി മോശമായി പെരുമാറിയെന്നാരോപിച്ച്​​ ജദേജ കമീഷണർ ഒാഫിസിൽ പരാതി നൽകി.

ജദേജയും ഭാര്യയും മോശമായി സംസാരിച്ചതായി പൊലീസ്​ ഉദ്യോഗസ്​ഥയും പരാതി നൽകി. കഴിഞ്ഞ വർഷം ബി.ജെ.പിയിലൂടെ രാഷ്​ട്രീയ പ്രവേശനം നടത്തി​ റിവാബ ജദേജ വാർത്തകളിലിടം നേടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT