മാനം കാത്ത് ജദേജ; നിരാശപ്പെടുത്തി രോഹിത്തും പന്തും

മുംബൈ: കളി പഠിച്ചുവരാൻ വിട്ട മുൻനിര താരങ്ങൾ ഒരിക്കലൂടെ നിരാശപ്പെടുത്തിയ ദിനത്തിൽ മാനം കാത്ത് രവീന്ദ്ര ജദേജ. സൗരാഷ്ട്രക്കായി രണ്ട് ഇന്നിങ്സുകളിൽ ജഡേജ 12 വിക്കറ്റെടുത്തപ്പോൾ രോഹിത് ശർമ, ഋഷഭ് പന്ത് എന്നിവരൊക്കെയും മികവു കാട്ടാനാകാതെ വീണ്ടും മടങ്ങി.

രാജ്കോട്ട് മൈതാനത്ത് ആദ്യ ഇന്നിങ്സിൽ 5/66 എടുത്ത ജദേജ വെള്ളിയാഴ്ച 38 റൺസ് വിട്ടുനൽകി ഏഴു വിക്കറ്റും സ്വന്തമാക്കി. താരത്തിന്റെ മികവിൽ ഗ്രൂപ് ഡിയിൽ സൗരാഷ്ട്ര എതിരാളികളായ ഡൽഹിയെ 10 വിക്കറ്റിന് തോൽപിച്ച് ബോണസ് പോയന്റടക്കം സ്വന്തമാക്കി.

ജമ്മു കശ്മീർ- മുംബൈ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ മൂന്നു റണ്ണുമായി കൂടാരം കയറിയ രോഹിത് രണ്ടാം ഇന്നിങ്സിൽ 35 പന്തിൽ 28 റൺസെടുത്ത് മടങ്ങി. രോഹിതിനൊപ്പം ബാറ്റ് ചെയ്ത യശസ്വി ജയ്സ്വാളിന് രണ്ടു തവണയായി നാലും 26ഉം റൺസായിരുന്നു സമ്പാദ്യം. ശ്രേയസ് അയ്യർ 16 പന്തിൽ 17 റണ്ണെടുത്തും തിരിച്ചുകയറി. ആദ്യ ഇന്നിങ്സിൽ ഏഴു പന്തിൽ 11 റണ്ണാണ് താരം എടുത്തിരുന്നത്. അതേസമയം, വെറ്ററൻ താരം ഷാർദുൽ താക്കൂർ അർധ സെഞ്ച്വറി നേട്ടം രണ്ടു തവണയും ആവർത്തിച്ചു.

Tags:    
News Summary - Ravindra Jadeja Achieves Huge Milestones In Ranji Trophy, Rohit Sharma Flops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.