കൊൽക്കത്ത: സൗരാഷ്ട്രക്ക് രണ്ടാം രഞ്ജി ട്രോഫി കിരീടം. ഫൈനലിൽ ബംഗാളിനെ ഒമ്പത് വിക്കറ്റിന് തോൽപിച്ചു. സ്കോർ : ബംഗാൾ -174 & 241. സൗരാഷ്ട്ര -404 & ഒരു വിക്കറ്റ് നഷ്ടത്തിൽ 14.
നാല് വിക്കറ്റിന് 169 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ബംഗാളിന്‍റെ രണ്ടാം ഇന്നിങ്സ് 241 റൺസിൽ അവസാനിച്ചു. പേസർ ജയദേവ് ഉനദ്ഘട്ടിന്‍റെ ആറു വിക്കറ്റ് പ്രകടനമാണ് ബംഗാളിന്‍റെ രണ്ടാം ഇന്നിങ്സ് 241 റൺസിലൊതുക്കിയത്. ചേതൻ സക്കരിയ മൂന്നു വിക്കറ്റ് വീഴ്ത്തി.
ബംഗാൾ മുന്നോട്ടുവെച്ച 12 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിൽ സൗരാഷ്ട്ര മറികടന്നു. ഉനദ്ഘട്ടാണ് മത്സരത്തിലെ താരം. അർപിത് വാസവദയെ ടൂർണമെന്‍റിലെ താരമായി തെരഞ്ഞെടുത്തു. 2019-20 സീസണിലാണ് ഇതിനു മുമ്പ് സൗരാഷ്ട്ര കിരീടം നേടിയത്. അന്നും ബംഗാളിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്.
ബംഗാൾ 32 വർഷം മുമ്പാണ് അവസാനമായി കിരീടം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.