ബൗളിങ്ങിൽ റെഡിയായി രാജസ്ഥാൻ; രാജസ്ഥാന്​ ജയിക്കാൻ 134

മുംബൈ: രാജസ്ഥാൻ റോയൽസിന്​ ആശ്വാസത്തോടെ ബാറ്റിങ്ങിനിറങ്ങാം. എന്നും പഴികേൾപ്പിച്ചിരുന്ന ബൗളിങ്​ നിര തങ്ങളുടെ ജോലി ഉജ്ജ്വലമാക്കിയപ്പോൾ കൊൽക്കത്തക്ക് 9 വിക്കറ്റ്​​ നഷ്​ടത്തിൽ കുറിക്കാനായത്​ 134 റൺസ്​ മാത്രം. കൃത്യമായ ഇടവേളകളിൽ ബൗളിങ്​ ചേഞ്ച്​ നടത്തിയ നായകൻ സഞ്​ജു സാംസണിന്‍റെ തീരുമാനം ശരിവെച്ച്​ രാജസ്ഥാനായി പന്തെടുത്തവരെല്ലാം തങ്ങളുടെ ജോലി വൃത്തിയായി ചെയ്​തു. കൂടെ ചോരാത്ത കൈകളുമായി ഫീൽഡർമാരും അണിനിരന്നതോടെ കൊൽക്കത്ത ബാറ്റസ്​മാൻക്ക്​ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ക്രിസ്​​ മോറിസ്​ നാലുവിക്കറ്റുകൾ വീഴ്​ത്തിയപ്പോൾ ജയ്​ദേവ്​ ഉനദ്​കട്​, ചേതൻ സിക്കരിയ, മുസ്​തഫിസുർ റഹ്​മാൻ എന്നിവർ ഓരോവിക്കറ്റുകൾ വീഴത്തി.


ടോസ്​ നഷ്​ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തക്കായി ശുഭ്​മാൻ ഗില്ലും നിതിഷ്​ റാണയും കരുതലോടെയാണ്​ തുടങ്ങിയത്​. 22 റൺസെടുക്കാൻ റാണ 25 പന്തും ഗിൽ 11 റൺസെടുക്കാൻ 19 പന്തുകളുമാണ്​ നേരിട്ടത്​. പിന്നാലെയെത്തിയവരിൽ ആർക്കും സാഹചര്യത്തിനനുസരിച്ചുള്ള പ്രകടനം പുറത്തെടുക്കാനായില്ല. സുനിൽ നരൈൻ (6), ഇയാൻ മോർഗൻ (0), ദിനേശ്​ കാർത്തിക്​ (25), ആന്ദ്രേ റസൽ (9), പാറ്റ്​ കുമ്മിൻസ്​ (10) എന്നിങ്ങനെയാണ്​ ബാറ്റ്​മാൻമാരുടെ സ്​കോറുകൾ. ഒരു പന്ത്​ പോലും നേരിടാതെയാണ്​ മോർഗൻ റൺഔട്ടായി മടങ്ങിയത്​.

Tags:    
News Summary - Rajasthan vs Kolkata, 18th Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.