രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 206 റൺസിന്‍റെ മികച്ച സ്കോർ. 25 പന്തിൽ പുറത്താകാതെ 57 റൺസ് നേടിയ വെടിക്കെട്ട് ബാറ്റർ ആൻഡ്രെ റസ്സലാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ, യുദ് വീർ സിങ്, മഹീഷ് തീക്ഷണ, റിയാൻ പരാഗ് എന്നിവർ ഓരോ വിക്കറ്റ് നേടി. നാല് വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത 296 റൺസ് സ്വന്തമാക്കിയത്.
ടോസ് നേടിയ രാജസ്ഥാൻ കെകെ.ആറിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തിൽ ഓപ്പണിങ് ബാറ്റർ സുനിൽ നരെയ്നെ(ഒമ്പത് പന്തിൽ 11 റൺസ്) ബൗൾഡാക്കി യുദ്വീർ മികച്ച തുടക്കമാണ് രാജസ്ഥാന് നൽകിയത്. മൂന്നാമനായെത്തിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും റഹ്മനുള്ളാഹ് ഗുർബാസ് സ്കോറിങ് മുന്നോട്ട് നീക്കി. രണ്ടാം വിക്കറ്റിൽ 56 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. 25 പന്തിൽ 35 റൺസ് നേടി ഗുർബാസ് തീക്ഷണക്ക് വിക്കറ്റ് നേടി മടങ്ങി. നാല് ഫോറും ഒരു സിക്സറുമടങ്ങിയാണ് താരത്തിന്‍റെ ഇന്നിങ്സ്.
നാലാമനായെത്തിയ അങ്ക്രിഷ് രഘുവംശിയും രഹാനെയും സ്കോറിങ്ങിന് വേഗത കൂട്ടാൻ ശ്രമിച്ചു. എന്നാൽ പരിക്ക് വലച്ച രഹാനെ (24 പന്തിൽ 30) രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗിന്‍റെ പന്തിൽ വിക്കറ്റ് കീപ്പറിന് ക്യാച്ച് നൽകി മടങ്ങി. ഏവരെയും ഞെട്ടിച്ച് അഞ്ചമനായി ആഡ്രെ റസ്സലായിരുന്നു എത്തിയത്.
പറയത്തക്ക മികച്ച പ്രകടനൊങ്ങളൊന്നും സീസണിൽ പുറത്തെടുക്കാതിരുന്ന റസ്സൽ സ്ഥാനക്കയറ്റം മിന്നിക്കുകയായിരുന്നു. തുടക്കം പതിയെ നീങ്ങിയ സൂപ്പർതാരം പിന്നീട് കത്തിക്കയറി. 25 പന്തിൽ നിന്നും ആറ് പടക്കൂറ്റൻ സിക്സറും നാല് ഫോറുമടിച്ചാണ് താരത്തിന്‍റെ ഇന്നിങ്സ്. 31 പന്തിൽ നിന്നും അഞ്ച് ഫോറുൾപ്പടെ 44 റൺസ് നേടിയ രഘുവംശി മികച്ച പിന്തുണ നൽകി. അവസാന ഓവറിൽ റിങ്കു സിങ്ങും (ആറ് പന്തിൽ പുറത്താകാതെ 19 റൺസ്) കത്തികയറിയതോടെ കെ.കെ.ആർ 200 കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.