Posted On
date_range Updated On
date_range രാജസ്ഥാൻ റോയൽസ് ഓൾറൗണ്ടർ രാഹുൽ തെവാത്തിയ വിവാഹിതനാവുന്നു
ജയ്പൂർ: രാജസ്ഥാൻ റോയൽസ് ഓൾറൗണ്ടർ രാഹുൽ തെവാത്തിയ വിവാഹിതനാവുന്നു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുെവച്ച് തെവാത്തിയ തന്നെയാണ് വിവാഹക്കാര്യം പരസ്യപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനുവേണ്ടി തെവാത്തിയ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ബുധനാഴ്ചയായിരുന്നു താരത്തിന്‍റെ വിവാഹ നിശ്ചയം. ചടങ്ങിന്‍റെ ഫോട്ടോകൾ പിന്നാലെ ഇൻസ്റ്റഗ്രാമിൽ തെവാത്തിയ പോസ്റ്റ് ചെയ്തു.
മുൻ ഇന്ത്യൻ ടീമംഗം സുരേഷ് റെയ്ന ഉൾപെടെ നിരവധി ക്രിക്കറ്റ് താരങ്ങൾ തെവാത്തിയക്ക് ആശംസ നേർന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹരിയാനക്കു വേണ്ടി കളത്തിലിറങ്ങിയ തെവാത്തിയ കേരളത്തിനെതിരായ നിർണായക മത്സരത്തിലും തിളങ്ങിയിരുന്നു. രാജസ്ഥാൻ റോയൽസിൽ തെവാത്തിയയുടെ സഹതാരമായ ജയ്ദേവ് ഉനദ്കാത് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വിവാഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.