'ഞാനത്​ വായിച്ചത് പത്രത്തിലൂടെ'​ ​; ദ്രാവിഡിനെ ഇന്ത്യൻ കോച്ചാക്കി നിയമിച്ച വാർത്തയോട്​ പ്രതികരിച്ച്​ ഗാംഗുലി

ന്യൂഡൽഹി: രവി ശാസ്​ത്രിയുടെ പിൻഗാമിയായി ഇന്ത്യൻ ക്രിക്കറ്റിന്‍റെ വൻമതിൽ രാഹുൽ ദ്രാവിഡ്​ സീനിയർ ടീം കോച്ചാകുമെന്ന്​ ഏറെക്കു​െറ ഉറപ്പിച്ചിരിക്കുകയായിരുന്നു ഏവരും. എന്നാൽ ഇക്കാര്യത്തിൽ അത്ര ഉറപ്പ്​ വരുത്താൻ വര​േട്ടയെന്നാണ്​ ബി.സി.സി.ഐ അധ്യക്ഷൻ സൗരവ്​ ഗാംഗുലി പറയുന്നത്​. കോച്ചാകാനുള്ള ഓഫർ ദ്രാവിഡ്​ സ്വീകരിച്ചിട്ടില്ലെന്നും പത്രങ്ങളിലൂടെയാണ്​ താൻ ഇക്കാര്യങ്ങൾ അറിഞ്ഞതെന്ന്​ ദാദ വ്യക്തമാക്കി.  ദ്രാവിഡ്​​ കൂടുതൽ സമയം ചോദിച്ചതായും ഗാംഗുലി ആജ്​ തക്കിനോട്​ പറഞ്ഞു.

നിലവിൽ ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ്​ അക്കാദമി ഡയരക്​ടറാണ്​ ദ്രാവിഡ്​. കോച്ചാകാൻ വേണ്ടി ദ്രാവിഡിനെ സമീപിച്ചപ്പോൾ വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ്​ ദ്രാവിഡ്​ ഒഴിഞ്ഞുമാറിയിരുന്നു. എന്നാൽ ഗാംഗുലി ഇടപട്ടതിന്‍റെ അടിസ്​ഥാനത്തിൽ ദ്രാവിഡ്​ കോച്ചാകാൻ സമ്മതിച്ചെന്ന താരത്തിലായിരുന്നു അടുത്തിടെ വാർത്തകൾ പരന്നത്​.

'അവൻ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ അപേക്ഷിക്കും. പ്രക്രിയ നടക്കണം. ഇപ്പോൾ അദ്ദേഹം എൻ.സി.എയുടെ പരിശീലകനാണ്. ഇന്ത്യൻ ക്രിക്കറ്റിന്‍റെ വളർച്ചയിൽ എൻ.സി.എക്ക്​ വലിയ പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിനെക്കുറിച്ച് ഞാൻ നേരത്തെ ദ്രാവിഡിനോട് സംസാരിച്ചു. അദ്ദേഹത്തിന് അത്ര താൽപ്പര്യമില്ലായിരുന്നു. സ്ഥിതി ഇപ്പോഴും സമാനമാണെന്ന് എനിക്ക് തോന്നുന്നു. അവൻ കുറച്ച് സമയം ചോദിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം'-ഗാംഗുലി കൂട്ടിച്ചേർത്തു.

ഇന്ത്യൻ​ കോച്ച്​ സ്​ഥാനം ഏറ്റെടുക്കാനായി ദ്രാവിഡിന്​ 10 കോടി രൂപയും ബോണസും ഓഫർ ചെയ്​തിരുന്നതായാണ്​ റിപ്പോർട്ടുകൾ. എൻ.സി.എ തലവനായ ദ്രാവിഡിനിപ്പോൾ ഏഴുകോടിയാണ്​ ലഭിക്കുന്നത്​.

Tags:    
News Summary - Rahul Dravid asked for some time Sourav Ganguly says No confirmation on head coach appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.