Posted On
date_range Updated On
date_range രാഹുലും ബുംറയുമില്ല; നാലാം ടെസ്റ്റ് നാളെ മുതൽ
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാം ടെസ്റ്റ് വെള്ളിയാഴ്ച തുടങ്ങവെ ഇന്ത്യക്ക് പ്രമുഖ താരങ്ങളായ കെ.എൽ. രാഹുലിന്റെയും ജസ്പ്രീത് ബുംറയുടെയും സേവനം ഉണ്ടാകില്ലെന്നുറപ്പായി.
പരിക്ക് ഭേദമാവാത്ത ബാറ്റർ രാഹുൽ ടീമിന് പുറത്ത് തുടരുമ്പോൾ ഒന്നാംനിര പേസറായ ബുംറക്ക് വിശ്രമം നൽകിയിരിക്കുകയാണ്. 2-1നു മുന്നിലുള്ള ഇന്ത്യക്ക് നാലാം ടെസ്റ്റുകൂടി ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. ഇരു ടീമും കഴിഞ്ഞ ദിവസങ്ങളിൽ പരിശീലനത്തിനിറങ്ങി. മാർച്ച് ഏഴിന് ധരംശാലയിലാണ് അഞ്ചാമത്തെയും അവസാനത്തെയും മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.