Posted On
date_range Updated On
date_range കോവിഡ് പോസിറ്റിവ്; ടീമിനൊപ്പം ചേരാതെ അശ്വിൻ
ന്യൂഡൽഹി: ജൂലൈ ആദ്യം തുടങ്ങുന്ന ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഓൾ റൗണ്ടർ ആർ. അശ്വിനില്ല. കോവിഡ് പോസിറ്റിവായ താരം ക്വാറന്റീനിലാണെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു. ഒന്നിനാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. അതിന് മുമ്പ് ജൂൺ 24 മുതൽ 27 വരെ ഇന്ത്യക്ക് ലെസ്റ്റർഷെയറിനെതിരെ പരിശീലന മത്സരവുമുണ്ട്. ക്വാറൻറീൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ടെസ്റ്റിനു മുന്നോടിയായി അശ്വിൻ ടീമിനൊപ്പം ചേരുമെന്നാണ് കരുതപ്പെടുന്നത്.
ലെസ്റ്റിലെത്തിയ മറ്റു ടീമംഗങ്ങൾ കോച്ച് രാഹുൽ ദ്രാവിഡ്, ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്, ബൗളിങ് കോച്ച് പരസ് മാംബ്രെ എന്നിവരുടെ മേൽനോട്ടത്തിൽ പരിശീലനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.