ഇന്ത്യൻ ടീമിൽ പ്രതിഭ ധാരാളിത്തമുള്ള ഒരുപാട് ഓപ്പണിങ് ബാറ്റർമാരുണ്ടെന്നും സഞ്ജു സാംസൺ ഔട്ട് ഓഫ് സിലബസ് ബാറ്ററാണെന്നും പറയുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ താരം ആർ. അശ്വിൻ. സഞ്ജുവിനെ പോലെ തന്നെ അവസരം ലഭിക്കാൻ അർഹനാണ് ചെന്നൈ സൂപ്പർ കിങ്സ് നായകൻ ഋതുരാജ് ഗെയ്ക്വാദെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഋതുരാജ് പ്രതിഭയുള്ള താരമാണ്. എന്നാൽ ഓപ്പണിങ്, മൂന്നാം നമ്പർ എന്നീ രണ്ട് സ്ഥാനങ്ങളിലേക്കായി നിരവധി പ്രതിഭകളാണ് ഇന്ത്യൻ ടീമിൽ കളിക്കാൻ മത്സരിക്കുന്നത്. യശ്വസി ജെയ്സ്വാൾ, ശുഭ്‌മൻ ഗിൽ എന്നിവർ ഏകദിനത്തിൽ ഓപ്പണർ സ്ഥാനത്തിനായി സജീവമായി മത്സര രംഗത്തുണ്ട്.
ടി-20യിൽ സഞ്ജു സാംസണെപ്പോലെയുള്ളവരാണ് കളിക്കുന്നത്. മൂന്ന് സെഞ്ച്വറികളാണ് ഈ അടുത്ത കാലത്ത് അവൻ നേടിയത്. ഔട്ട് ഓഫ് സിലബസ് ബാറ്ററാണ് സഞ്ജു. ഇപ്പോൾ അഭിഷേക് ശർമയും തകർപ്പൻ പ്രകടനം നടത്തി അവസരത്തിനൊത്ത് വളർന്ന് വരുന്നു. ഇവരെല്ലാം അവസരം കിട്ടുമ്പോൾ കൃത്യമായി മുതലാക്കുന്നവരാണ്. സ്വാതന്ത്ര്യം നൽകുമ്പോൾ എന്ത് ചെയ്യാൻ സാധിക്കുമെന്ന് ഈ താരങ്ങൾ കാണിച്ചുതന്നു. ഇവരെല്ലാം മികവ് കാട്ടുന്നത് ടീമിന് സന്തോഷം നൽകുന്ന കാര്യമാണ്. ഗെയ്ക്വാദിനും അവസരങ്ങൾ നൽകിയാൽ അവൻ മികവ് പ്രകടമാക്കും,' ആർ. അശ്വിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.