Posted On
date_range Updated On
date_range അശ്വിൻ ലോകകപ്പ് ടീമിൽ; അക്സർ പട്ടേൽ പുറത്ത്
മുംബൈ: സ്പിന്നർ ആർ. അശ്വിനെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലുൾപ്പെടുത്തി. പരിക്കേറ്റ ഓൾറൗണ്ടർ അക്സർ പട്ടേലിന് പകരക്കാരനായാണ് അശ്വിനെ ടീമിലെടുത്തത്.
സെപ്റ്റംബർ അഞ്ചിന് പ്രഖ്യാപിച്ച 15 അംഗ ടീമിൽ അശ്വിനെ ഉൾപ്പെടുത്തിയിരുന്നില്ല. മലയാളി താരം സഞ്ജു സാംസണിനും അവസരം ലഭിച്ചിരുന്നില്ല. ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനം അശ്വിന് ടീമിലെത്താൻ സഹായകമായി.
ഇന്ത്യൻ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആർ. അശ്വിൻ, ഷാര്‍ദുല്‍ താക്കൂര്‍, സൂര്യകുമാര്‍ യാദവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.