Posted On
date_range Updated On
date_range സചിൻ വികാരം; അദ്ദേഹത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ വാക്കുകളില്ല -ശ്രീശാന്ത്
കൊച്ചി: സചിൻ ടെണ്ടുൽക്കറിന് പിന്തുണയുമായി മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. സചിൻ ഒരു വികാരമാണെന്ന് ശ്രീശാന്ത് ട്വീറ്റ് ചെയ്തു. തന്നെ പോലുള്ള പലരും ഇന്ത്യക്കായി കളിക്കുന്നത് സ്വപ്നം കാണാൻ കാരണം സചിനാണെന്നും ശ്രീശാന്ത് പറഞ്ഞു.
സചിനോടുള്ള സ്നേഹവും കടപ്പാടും പ്രകടപ്പിക്കാൻ വാക്കുകളില്ല. ഇന്ത്യയിൽ ജനിച്ചതിൽ അഭിമാനിക്കുന്നു. സചിൻ താങ്കൾ എപ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കുമെന്നും ശ്രീശാന്ത് ട്വീറ്റിൽ വ്യക്തമാക്കി.
കർഷകസമരത്തിൽ ഇന്ത്യക്ക് പുറത്ത് നിന്നുള്ളവർ അഭിപ്രായം പറയേണ്ടെന്ന് സചിൻ ട്വീറ്റ് ചെയ്തിരുന്നു. തുടർന്ന് വലിയ വിമർശനങ്ങളാണ് സചിനെതിരെ ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.