Posted On
date_range Updated On
date_range ഇംറാൻ ഖാനെയും ഉൾപ്പെടുത്തി പി.സി.ബിയുടെ പുതിയ വിഡിയോ
കറാച്ചി: ഇതിഹാസതാരങ്ങൾക്ക് ആദരമർപ്പിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പുറത്തിറക്കിയ വിഡിയോ വിവാദമായതോടെ മുൻ ക്യാപ്റ്റൻ ഇംറാൻ ഖാനെയും ഉൾപ്പെടുത്തി. 1992ലെ ലോകകപ്പ് നേടിയ നായകനും അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രിയുമായ ഇംറാനെ ഒഴിവാക്കി പാക് സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14നാണ് വിഡിയോ റിലീസ് ചെയ്തത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ആരാധക രോഷമുയർന്നിരുന്നു.
മുൻ ക്യാപ്റ്റൻ വസീം അക്രം ഉൾപ്പെടെയുള്ളവർ വിഡിയോ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് പുതിയ വിഡിയോ ഇറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.