Posted On
date_range Updated On
date_range വില്യംസണിന് ഇരട്ട ശതകം; പാകിസ്താൻ പ്രതിസന്ധിയിൽ
കറാച്ചി: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ തോൽവി ഒഴിവാക്കാൻ പാകിസ്താന്റെ ശ്രമം. നാലാം നാൾ കെയ്ൻ വില്യംസണിന്റെ (200 നോട്ടൗട്ട്) ഇരട്ട ശതകത്തിൽ ഒമ്പത് വിക്കറ്റിന് 612 റൺസിൽ ഡിക്ലയർ ചെയ്ത കിവികൾ ആതിഥേയരെ രണ്ടിന് 77 റൺസെന്ന നിലയിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പാകിസ്താൻ ഒന്നാം ഇന്നിങ്സിൽ 438 റൺസാണ് നേടിയത്. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇവർക്ക് 97 റൺസ് കൂടി വേണം. പാകിസ്താന് വേണ്ടി അബ്റാർ അഹ്മദ് അഞ്ച് വിക്കറ്റ് വീഴ്ത്തി. അവസാന ദിനം പിടിച്ചുനിന്ന് സമനില നേടാനാവും പാക് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.