'നമ്മളൊന്നിച്ച്​ നിൽക്കേണ്ട സമയം'; ഇന്ത്യയെ സഹായിക്കാൻ ആഹ്വാനം ചെയ്​ത്​ പാകിസ്​താൻ ക്രിക്കറ്റർ ശുഐബ്​ അക്തർ

ഇസ്​ലാമാബാദ്​: കോവിഡ്​ രണ്ടാം തരംഗം ഇന്ത്യയിൽ ദുരന്തം വിതക്കവേ സഹായം അഭ്യർഥിച്ച്​ പാകിസ്​താൻ മുൻ ക്രിക്കറ്റ്​ താരം ശുഐബ്​ അക്തർ. ഇന്ത്യയിൽ ഓക്​സിജൻ ക്ഷാമം രൂക്ഷമാണെന്നും ഇത്തരം സാഹചര്യം തരണം ചെയ്യാൻ ഏതൊരു സർക്കാറിനും പ്രയാസകരമാണെന്നും അക്തർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.

''ഇത്തരം ഒരു പ്രതിസന്ധി സാഹചര്യം മറികടക്കുക ഏതൊരു സർക്കാറിനും അസാധ്യമാണ്​. ​ഇന്ത്യയെ സഹായിക്കാൻ എന്‍റെ സർക്കാറിനോടും ആരാധകരോടും പറയുന്നു. ഇന്ത്യക്ക്​ ഒരുപാട്​ ഓക്​സിജൻ ടാങ്കുകൾ ആവശ്യമുണ്ട്​. ഇന്ത്യക്കായി ഓക്​സിജൻ എത്തിക്കാൻ എല്ലാരോടും പണം സംഭാവന നൽകാൻ അഭ്യർഥിക്കുന്നു'' -അക്തർ പറഞ്ഞു.

Pakistan Pacer Shoaib Akhtar Voices Out Support for India Amid COVID Crisisനമ്മളെല്ലാം ഒന്നിച്ചുനിൽക്കണമെന്നും പരസ്​പരം സഹായിക്കണമെന്നും അക്തർ കൂട്ടിച്ചേർത്തു. ഇന്ത്യയിൽ കോവിഡ്​ ബാധിതരായ എല്ലാവരും എത്രയും വേഗം രോഗമുക്തി നേട​ണമെന്ന്​ പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ആശംസിച്ചിരുന്നു. ​പാക്​ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഇൗ​ദി ഫൗ​ണ്ടേ​ഷ​ൻ സ​ഹാ​യ​വു​മാ​യി ഇ​ന്ത്യയിലേക്ക്​ വരാൻ സന്നദ്ധത അറിയിച്ചിരുന്നു. 

Tags:    
News Summary - Pakistan Pacer Shoaib Akhtar Voices Out Support for India Amid COVID Crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.