പാകിസ്താൻ ക്രിക്കറ്റ് ടീമിന് മാച്ച് ഫീയുടെ 10 ശതമാനം പിഴ

ബംഗളൂരു: പാകിസ്താൻ ക്രിക്കറ്റ് ടീമിന് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). ന്യൂസിലാൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് നടപടി. നിശ്ചിത സമയത്ത് രണ്ട് ഓവർ കുറച്ചെറി​ഞ്ഞതിനാണ് പിഴ. മഴ വില്ലനായെത്തിയ മത്സരത്തിൽ ഡി.എൽ.എസ് നിയമപ്രകാരം പാകിസ്താൻ 21 റൺസിന് ജയിച്ച് സെമിഫൈനൽ പ്രതീക്ഷ കാത്തിരുന്നു. മത്സരത്തിന് പിന്നാലെയാണ് ടീമിനെതിരെ നടപടി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് രചിൻ രവീന്ദ്രയുടെ സെഞ്ച്വറിയുടെയും ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ വെടിക്കെട്ട് അർധസെഞ്ച്വറിയുടെയും മികവിൽ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 401 റൺസാണ് നേടിയത്. രണ്ടുതവണ മഴ മുടക്കിയ മത്സരത്തിൽ മഴനിയമപ്രകാരം പാകിസ്താൻ വിജയികളാവുകയായിരുന്നു.

ന്യൂസിലാൻഡ് ഉയർത്തിയ കൂറ്റൻ സ്കോറിന് അതേനാണയത്തിൽ പാകിസ്താൻ മറുപടി നൽകുന്നതിനിടെയാണ് രസംകൊല്ലിയായി മഴയെത്തിയത്. ആദ്യം 41 ഓവറിൽ 342 റൺസായി പാകിസ്താന്‍റെ വിജയലക്ഷ്യം പുനർനിർണയിച്ചെങ്കിലും 26ാം ഓവറിൽ വീണ്ടും മഴയെത്തിയതോടെ ഡെക് വർത്ത് ലൂയിസ് നിയമപ്രകാരം പാകിസ്താൻ 21 റൺസിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. സെഞ്ചുറി നേടിയ ഫഖർ സമാനും (126), ക്യാപ്റ്റൻ ബാബർ അസമും (66) ചേർന്നാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്. 

Tags:    
News Summary - Pakistan cricket team fined 10 percent of match fee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.