Posted On
date_range Updated On
date_range ട്വൻറി20 ലോകകപ്പ്: സെമി ബെർത്ത് ഉറപ്പിക്കുന്ന ആദ്യ ടീമായി പാകിസ്താൻ
അബൂദബി: ഓപണർമാർ നിറഞ്ഞാടിയപ്പോൾ തുടർച്ചയായ നാലാം ജയത്തോടെ പാകിസ്താൻ ട്വൻറി20 ലോകകപ്പ്സെമി ഫൈനലിൽ കടന്നു. ഈ ലോകകപ്പിൽ സെമി ബെർത്ത് ഉറപ്പിക്കുന്ന ആദ്യ ടീമാണ് പാകിസ്താൻ.
ഗ്രൂപ് രണ്ടിൽ നമീബിയയെ 45 റൺസിനാണ് പാക് പട തോൽപിച്ചത്. മുഹമ്മദ് റിസ്വാനും (50 പന്തിൽ പുറത്താവാതെ 79) ക്യാപ്റ്റൻ ബാബർ അസമും (49 പന്തിൽ 70) ആഞ്ഞടിച്ചപ്പോൾ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താൻ 20 ഓവറിൽ രണ്ടു വിക്കറ്റിന് 189 റൺസടിച്ചു. പൊരുതിനിന്ന നമീബിയക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനേ ആയുള്ളൂ.
ഗ്രൂപ്പ് രണ്ടിൽ നാലിൽ നാലും ജയിച്ചാണ് പാകിസ്താന്റെ കുതിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.