ഐ.സി.സി പുരുഷ ട്വന്‍റി20 ക്രിക്കറ്റർ പുരസ്കാരം; പട്ടികയിൽ ഒരു ഇന്ത്യൻ താരം മാത്രം...

മികച്ച പുരുഷ ട്വന്‍റി20 ക്രിക്കറ്റ് താരത്തിനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവും. ഇംഗ്ലീഷ് താരം സാം കറൻ, പാകിസ്താന്‍റെ മുഹമ്മദ് റിസ്വാൻ, സിംബാബ്വെ താരം സിക്കന്ദർ റാസ എന്നിവരാണ് പട്ടികയിലുള്ള മറ്റു താരങ്ങൾ.

ഈ വർഷം ട്വന്‍റി20 ക്രിക്കറ്റിൽ സൂര്യകുമാർ മിന്നുംപ്രകടനമാണ് നടത്തിയത്. കുട്ടിക്രിക്കറ്റിൽ ഒരു വർഷം ആയിരത്തിലധികം റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും സ്വന്തമാക്കി. ഈ വർഷം ട്വന്‍റി20 ക്രിക്കറ്റിൽ താരത്തിന്‍റെ സമ്പാദ്യം 1164 റൺസാണ്. 187.43 ആണ് സ്ട്രൈക്ക് റേറ്റ്.

ഒരു കലണ്ടർ വർഷം ട്വന്‍റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമെന്ന റെക്കോഡും സൂര്യകുമാർ സ്വന്തമാക്കിയിരുന്നു. 68 സിക്സ്. രണ്ടു സെഞ്ച്വറിയും ഒമ്പത് അർധ സെഞ്ച്വറിയും ഈ വർഷം താരത്തിന്‍റെ പേരിലുണ്ട്. ഐ.സി.സിയുടെ ട്വന്‍റി20 ബാറ്റിങ് റാങ്കിങ്ങിൽ 890 റേറ്റിങ് പോയന്‍റുമായി ഒന്നാം സ്ഥാനത്താണ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം 11 വര്‍ഷം കാത്തിരുന്നാണ് സൂര്യകുമാര്‍ ഇന്ത്യൻ ടീം ജഴ്സിയണിയുന്നത്.

Tags:    
News Summary - only Indian to be nominated for ICC's men's T20I cricketer of the year award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.