ഒന്നല്ല, രണ്ടല്ല, മൂന്നല്ല...; ജെയ്സ്വാൾ സ്വന്തമാക്കിയത് നിരവധി റെക്കോഡുകൾ


രാജ്ഘോട്ട്: അത്യുഗ്രൻ ഫോമിൽ കളിക്കുന്ന ഇന്ത്യയുടെ യുവ ഓപണർ യശസ്വി ജയ്സ്വാൾ തുടർച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ച്വറി കുറിച്ചതോടെ സ്വന്തം പേരിലാക്കിയത് നിരവധി റെക്കോഡുകൾ. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ 80, 15 എന്നിങ്ങനെ റൺസ് നേടിയ താരം വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇരട്ട സെഞ്ച്വറി അടിച്ചെടുത്ത് (209) ഏവരെയും അതിശയിപ്പിച്ചിരുന്നു. എന്നാൽ, രണ്ടാം ഇന്നിങ്സിൽ 17 റൺസെടുത്ത് പുറത്തായി. മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 10 റൺസുമായി മടങ്ങിയ താരം രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയടിച്ച് പരിക്കേറ്റ് കയറിയെങ്കിലും ശുഭ്മൻ ഗിൽ റണ്ണൗട്ടായ ശേഷം തിരിച്ചെത്തി തകർപ്പൻ ഇരട്ട സെഞ്ച്വറിയുമായി (236 പന്തുകളിൽ 12 സിക്സും 14 ​ഫോറുമടക്കം പുറത്താവാതെ 214) കളം വാഴുകയായിരുന്നു.

  • ഇംഗ്ലീഷ് ബൗളർമാരെ 12 തവണ നിലംതൊടാതെ അതിർത്തി കടത്തിയ ജയ്സ്വാൾ ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സർ അടിക്കുന്ന താരമെന്ന പാകിസ്താൻ മുൻ നായകൻ വസീം അക്രമിന്റെ റെക്കോഡി​നൊപ്പമെത്തി.
  • ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമായും ജയ്സ്വാൾ മാറി. 2019ൽ ദക്ഷിണാഫ്രിക്കക്കെതിരെ 19 സിക്സ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ റെക്കോഡാണ് പഴങ്കഥയായത്. 22 സിക്സുകളാണ് താരം ഇതുവരെ നേടിയത്. പരമ്പരയില്‍ രണ്ട് ടെസ്റ്റുകള്‍ കൂടി ശേഷിക്കുന്നതിനാല്‍ റെക്കോഡ് മെച്ചെപ്പെടുത്താനും അവസരമുണ്ട്.
  • ഒരു പരമ്പരയിൽ ഒന്നിലധികം ഇരട്ട സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി മാറിയ ജയ്സ്വാൾ, ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പരയിൽ ഒന്നിലധികം ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററുമായി. മിനോദ് മങ്കാദ്, വിരാട് കോഹ്‍ലി എന്നിവരാണ് ഒരു പരമ്പരയിൽ ഒന്നിലധികം ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യക്കാർ.
  • തുടർച്ചയായ രണ്ട് ടെസ്റ്റുകളിൽ ഇരട്ട സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും 22കാരനെ തേടിയെത്തി. വിരാട് കോഹ്‍ലി, വിനോദ് കാംബ്ലി എന്നിവരാണ് മുൻഗാമികൾ.
  • ടെ​സ്റ്റി​ൽ ര​ണ്ട് ഇ​ര​ട്ട ശ​ത​കം നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മൂ​ന്നാ​മ​ത്തെ ബാ​റ്റ​റാ​യും ജയ്സ്വാൾ മാറി. 22 വ​ർ​ഷ​വും 49 ദി​വ​സം. 21 വ​യ​സ്സി​ൽ നേ​ടി​യ വി​നോ​ദ് കാം​ബ്ലി​യും ഡോ​ൺ ബ്രാ​ഡ്മാ​നു​മാ​ണ് ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ർ.
  • രണ്ട് ഇരട്ട സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയും അടക്കം പരമ്പരയില്‍ 500ലേറെ റണ്‍സടിച്ച ജയ്സ്വാള്‍ ഇന്ത്യക്കായി ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ഇടം കൈയന്‍ ബാറ്ററാണ്. 2007ല്‍ പാകിസ്താനെതിരായ പരമ്പരയില്‍ 534 റണ്‍സടിച്ച സൗരവ് ഗാംഗുലിയാണ് ഈ നേട്ടത്തിലെത്തിയ ആദ്യ ബാറ്റര്‍.
  • ആ​ദ്യ മൂ​ന്ന് ശ​ത​ക​ങ്ങ​ളി​ലും 150 ക​ട​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ബാറ്ററായും ജ​യ്സ്വാ​ൾ മാറി. 171, 209, 214* റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. 

Tags:    
News Summary - Not one, not two, not three...; Jaiswal has set many records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.