ഇന്ത്യ ചരിത്രം തിരുത്തുമോ..? ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ ഒരു ടീമും 420+ റൺസ് ചേസ് ചെയ്ത് ജയിച്ചിട്ടില്ല

കഴിഞ്ഞ തവണ കൈയ്യിൽ നിന്ന് വഴുതിപ്പോയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് മുന്നിൽ 444 റൺസെന്ന കൂറ്റൻ വിജയലക്ഷ്യമാണുള്ളത്. കംഗാരുപ്പടയുടെ റൺമല ചേസ് ചെയ്യാനായി നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 132 എന്ന നിലയിലാണ്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ 420 റൺസിന് മുകളിൽ പിന്തുടർന്ന് വിജയിക്കാൻ ഒരു ടീമിന് പോലും കഴിഞ്ഞിട്ടില്ല. ഇന്ത്യ 444 റൺ​സ് ചേസ് ചെയ്യുകയാണെങ്കിൽ അത് പുതിയൊരു റെക്കോർഡ് തന്നെയാകും. നിലവിൽ ടെസ്റ്റിലെ ഏറ്റവും വലിയ റൺചേസ് വെസ്റ്റ് ഇൻഡീസിന്റെ പേരിലാണ്. 2003-ൽ ആസ്ട്രേലിയ ഉയർത്തിയ 418 റൺസെന്ന ലക്ഷ്യം അവർ മറികടന്ന് വിജയിച്ചിരുന്നു.

ഇതിന് ശേഷം ഒരു ടീമിന് പോലും ഈ റെക്കോർഡ് മറികടക്കാനായിട്ടില്ല. എന്നാൽ, ദക്ഷിണാഫ്രിക്ക 2008-ൽ 414 റൺസ് ചേസ് ചെയ്ത് വിജയിച്ചിരുന്നു. അന്നും എതിരാളികൾ ഓസീസായിരുന്നു. ഇന്ന് ഓസീസ് ഉയർത്തിയ 444 റൺസ് ചേസ് ചെയ്യുന്നത് ഇന്ത്യയാണ്. 

അതേസമയം, ടെസ്റ്റിലെ ഏറ്റവും വലിയ റൺചേസിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ്. 1976-ൽ വെസ്റ്റ് ഇൻഡീസിനെയാണ് ഇന്ത്യ 406 റൺസ് ചേസ് ചെയ്ത് തോൽപ്പിച്ചത്. റൺചേസിൽ ആസ്ട്രേലിയയുടെ റെക്കോർഡ് 404 ആണ്. 1948ൽ ഇംഗ്ലണ്ടിനെയാണ് അവർ തോൽപ്പിച്ചത്. 

Tags:    
News Summary - No team has ever chased down 420+ runs in Test cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.