ഇംഗ്ലീഷ് ടെസ്റ്റ് മൂന്നും തോറ്റ് ന്യൂസിലൻഡ്

ലീഡ്സ്: സ്വന്തം മണ്ണിൽ മൂന്നിൽ മൂന്നു ജയവുമായി ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. അവസാന ടെസ്റ്റിൽ ഏഴു വിക്കറ്റിനായിരുന്നു വിജയം. നാലാം ദിനം കിവികൾ കുറിച്ച 296 റൺസ് ലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിൽ അഞ്ചാം നാൾ ഇംഗ്ലീഷ് ടീം നേടി.

ഇടക്ക് മഴ പെയ്തെങ്കിലും ജോ റൂട്ട്-ജോണി ബെയർസ്റ്റോ കൂട്ടുകെട്ടിന്റെ പോരാട്ടവീര്യത്തെ തടസ്സപ്പെടുത്താൻ കഴിഞ്ഞില്ല. റൂട്ട് 86ഉം ബെയർസ്റ്റോ 71ഉം റൺസുമായി പുറത്താവാതെ നിന്നു. ട്വന്റി20 ശൈലിയിൽ ബാറ്റ് വീശിയ ബെയർസ്റ്റോ ഇത്രയും റൺസിന് നേരിട്ടത് വെറും 44 പന്ത്. ജയിക്കാനാവശ്യമായ പത്ത് റൺസ് രണ്ടു പന്തിൽ ഓരോ ഫോറും സിക്സറുമടിച്ചാണ് താരം നേടിയത്. ഒലീ പോപ്പ് 82 റൺസെടുത്ത് വിജയത്തിൽ നിർണായക പങ്കാളിയായി. സ്കോർ:

ന്യൂസിലൻഡ് 329 & 326, ഇംഗ്ലണ്ട് 360 & 296/3. ബൗളിങ്ങിൽ തിളങ്ങിയ ജാക് ലീഷാണ് പ്ലയർ ഓഫ് ദ മാച്ച്. റൂട്ട് പ്ലയർ ഓഫ് ദ സീരീസായി. ഇന്ത്യക്കെതിരായ ടെസ്റ്റിന് ഇംഗ്ലണ്ട് ജൂലൈ ഒന്നിന് ഇറങ്ങാനിരിക്കെയാണ് പരമ്പരയിലെ 3-0 ജയം.

Tags:    
News Summary - New Zealand loses three tests against England

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.