ജയ്പൂർ: പ്ലേ ഓഫിന് മുൻപുള്ള അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിങ്സിന് 185 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. 39 പന്തിൽ 57 റൺസെടുത്ത സൂര്യകുമാർ യാദവാണ് ടോപ് സ്കോറർ.
താളം കണ്ടെത്താൻ പ്രയാസപ്പെട്ട ഓപണർമാരായ റിയാൻ റിക്കിൽട്ടനും (27) രോഹിത് ശർമയും (24) പുറത്തായതോടെ സൂര്യകുമാർ യാദവാണ് ബാറ്റിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഒരു റൺസെടുത്ത് തിലക് വർമയും 17 റൺസെടുത്ത് വിൽ ജാക്സും കാര്യമായ ചെറുത്ത് നിൽപിന് ശ്രമിക്കാതെ മടങ്ങി.
15 പന്തിൽ 26 റൺസെടുത്ത് നായകൻ ഹാർദിക് പാണ്ഡ്യയും 12 പന്തിൽ 20 റൺസെടുത്ത് നമൻ ധിറും സൂര്യ കുമാറിന് മികച്ച പിന്തുണ നൽകിയകോടെ ടീം സ്കോർ പൊരുതാവുന്ന നിലയിലെത്തി. ഇന്നിങ്സിലെ അവസാന പന്തിലാണ് 57 റൺസെടുത്ത സൂര്യകുമാർ മടങ്ങുന്നത്. അർഷദീപ് സിങ്, മാർകോ ജാൻസൻ, വിജയകുമാർ വൈശാഖ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.