ഐ.പി.എൽ 2025ലെ താത്കാലികമായി പകരക്കാരെ ടീമിലെത്തിക്കാനുള്ള നിയമം ഉപയോഗിച്ച് മൂന്ന് താരങ്ങളെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. അന്താരാഷ്ട്ര മത്സരങ്ങൾ മൂലം ലീഗിൽ നിന്നും പോകുന്ന താർങ്ങൾക്ക് പകരം താത്കാലികമായി പുതിയ താരങ്ങളെ ടീമുകളിലേക്ക് എത്തിക്കാൻ സാധിക്കും.
ഇംഗ്ലണ്ട് സൂപ്പർതാരം ജോണി ബെയർസ്റ്റോ, റിച്ചാർഡ് ഗ്ലീസൻ, ശ്രീലങ്കൻ താരം ചരിത് അസലങ്ക എന്നിവരെയാണ് മുംബൈ ഇന്ത്യൻസ് പുതുതായി ടീമിലെത്തിച്ചത്. അന്താരാഷ്ട്ര മത്സരങ്ങൾക്കായി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ റിയാൻ റിക്കൾട്ടൺ, ഓൾറൗണ്ടർ കോർബിൻ ബോസ്ക്, ഇംഗ്ലണ്ട് താരം വിൽ ജാക്സ് എന്നിവർക്ക് പകരമാണ് പുതിയ താരങ്ങളെ ടീമിലെത്തിച്ചത്.
അതേസമയം പ്ലേ ഓഫിൽ നാലാമതായി ടീമിലെത്താൻ മുംബൈ ഇന്ത്യൻസിന് ശേഷിക്കുന്ന രണ്ട് മത്സരത്തിലും വിജയിക്കേണ്ടതുണ്ട്. മുംബൈയും ഡൽഹി ക്യാപിറ്റൽസുമാണ് പ്ലേ ഓഫിൽ കയറുന്ന നാലാം ടീമാകാൻ വേണ്ടി പോരോടുന്ന ടീമുകൾ. ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു, പഞ്ചാബ് കിങ്സ് എന്നിവരാണ് നിലവിൽ പ്ലേ ഓഫിൽ ക്വാളിഫൈ ആയ ടീമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.