Posted On
date_range Updated On
date_range പാക് പേസർക്ക് അപ്രതീക്ഷിത സമ്മാനവുമായി ധോണി; എന്താണെന്നറിയണ്ടേ?
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ്. ധോണിയുടെ പക്കൽ നിന്നും ഒരു സർപ്രൈസ് സമ്മാനം ലഭിച്ച ത്രില്ലിലാണ് പാകിസ്താൻ പേസർ ഹാരിസ് റഊഫ്.
ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി ധോണി അണിയുന്ന ഏഴാം നമ്പർ ജഴ്സിയാണ് പാക് താരത്തിന് ധോണി സമ്മാനിച്ചത്. ജഴ്സിയുടെ ചിത്രം പങ്കുവെച്ച താരം ധോണിക്കും സി.എസ്.കെ ടീം മാനേജർക്കും ട്വിറ്റർ പോസ്റ്റിലൂടെ നന്ദി അറിയിച്ചു.
പരസ്പരം ഏറ്റുമുട്ടാൻ സാധിച്ചില്ലെങ്കിലും കഴിഞ്ഞ വർഷം നടന്ന ട്വന്‍റി20 ലോകകപ്പിന്റെ സൂപ്പർ 12 ഘട്ടത്തിൽ റഊഫ് ഉൾപെട്ട പാക് ടീം ഇന്ത്യയെ നേരിട്ടപ്പോൾ മെന്ററുടെ റോളിൽ ധോണി നീലപ്പടക്കൊപ്പമുണ്ടായിരുന്നു. 10 വിക്കറ്റിന് അന്ന് പാകിസ്താൻ ഇന്ത്യയെ തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.