Posted On
date_range Updated On
date_range നൈക്കി പോയി; ഇന്ത്യൻ ടീം കിറ്റ് സ്പോൺസർമാരായി എം.പി.എൽ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെറ കിറ്റ് സ്പോൺസർമാരായി എം.പി.എൽ സ്പോർട്സുമായി കരാറൊപ്പിട്ടെന്ന് ബി.സി.സി.ഐ. ആഗോള ബ്രാൻഡായ നൈക്കിക്ക് പകരക്കാരായാണ് എം.പി.എൽ എത്തുന്നത്. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൻെറയും അണ്ടർ 19 ടീമിൻെറയും സ്പോൺസർമാരും എം.പി.എൽ തന്നെയാകും.
2016 മുതൽ 2020വരെയുള്ള നൈക്കിയുടെ 370 കോടിയുടെ കരാർ കാലാവധി കഴിഞ്ഞിരുന്നു. 2020 മുതൽ 2023 വരെയാണ് എം.പി.എല്ലിൻെറ കരാർ. കരാർ തുകയെക്കുറിച്ച് ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ല. നടക്കാനിരിക്കുന്ന ആസ്ട്രേലിയൻ പര്യടനത്തിൽ എം.പി.എൽ സ്പോൺസർ ചെയ്യുന്ന കിറ്റുകളാകും ടീം ധരിക്കുക.
ഇന്ത്യൻ ടീമിൻെറ മുഖ്യ സ്പോൺസർമാരായുള്ളത് ബൈജൂസ് ആപ്പാണ്. 1079 കോടി രൂപക്കാണ് അഞ്ചുവർഷത്തേക്ക് ബൈജൂസ് കരാർ ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.