Posted On
date_range Updated On
date_range കുരങ്ങന്മാർ സ്റ്റേഡിയത്തിൽ; തുരത്താൻ ലങ്കൂറുകളെയിറക്കി
കാൺപുര്‍: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന് തലവേദന സൃഷ്ടിച്ച് വാനരന്മാരും. ഗാലറിയിലേക്ക് പാഞ്ഞെത്തുന്ന കുരങ്ങന്മാർ കാണികളില്‍നിന്ന് ഭക്ഷണവും മൊബൈല്‍ ഫോണും മറ്റു വസ്തുക്കളുമെല്ലാം തട്ടിയെടുക്കുന്നുണ്ട്. ഇതിന് പരിഹാരമായി ലങ്കൂർ കുരങ്ങന്മാരെ പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ. താരങ്ങളുടെയും കാണികളുടെയും സ്റ്റാഫുകളുടെയും മാധ്യമപ്രവർത്തകരുടെയുമെല്ലാം സുരക്ഷ പരിഗണിച്ചാണിത്. കാൺപൂരിൽ മുമ്പ് അന്താരാഷ്ട്ര മത്സരങ്ങൾ നടന്നപ്പോഴും സാധാരണ കുരങ്ങന്മാരുടെ ശല്യത്തിൽനിന്ന് രക്ഷതേടി ലങ്കൂറുകളെ വിന്യസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.