'കോവിഡ്​ സ്ഥിരീകരിച്ചല്ലോ?. ഇനി ഐ.പി.എൽ റദ്ദാക്കുമായിരിക്കും'; കൊള്ളിച്ചുപറഞ്ഞ്​ മൈക്കൽ വോൺ

ലണ്ടൻ: യു.എ.ഇയിൽ നടന്നുവരുന്ന ഐ.പി.എല്ലിനിടെ സൺറൈസേഴ്​സ്​ ഹൈദരാബാദിന്‍റെ പേസ്​ ബൗളർ ടി.നടരാജന്​ കോവിഡ്​ സ്ഥിരീകരിച്ചതോടെ ട്രോളുമായി മുൻ ഇംഗ്ലണ്ട്​ നായകൻ മൈക്കൽ വോൺ. ഇംഗ്ലണ്ടിലെ അവസാന ടെസ്റ്റ്​ റദ്ദാക്കിയപോലെ ഐ.പി.എൽ റദ്ദാക്കുമോയെന്ന്​ നോക്കാമെന്നായിരുന്നു മൈക്കൽ വോൺ ട്വീറ്റ്​ ചെയ്​തത്​.

എന്നാൽ അങ്ങനെ റദ്ദാക്കില്ലെന്ന്​ തനിക്കുറപ്പുണ്ടെന്നും മൈക്കൽ വോൺ കൂട്ടിച്ചേർത്തു. ഇംഗ്ലണ്ട്​ പര്യടനത്തിലെ അഞ്ചാംടെസ്റ്റ്​ ഇന്ത്യ കോവിഡ്​ കാരണം പറഞ്ഞ്​ ഉപേക്ഷിച്ചിരുന്നു. ഇതിലുള്ള പ്രതിഷേധമാണ്​ മൈക്കൽ വോൺ രേഖപ്പെടുത്തിയത്​.


മാഞ്ചസ്റ്ററിൽ നടക്കാനിരുന്ന അവസാന ടെസ്​റ്റ്​ തുടങ്ങാൻ മണിക്കൂറുകൾക്ക്​ മുമ്പാണ്​ ഇന്ത്യൻ താരങ്ങൾ മത്സരത്തിൽ നിന്ന്​ പിന്മാറിയത്​. താരങ്ങളും സ്​റ്റാഫുമെല്ലാം നെഗറ്റിവ്​ ആയിരുന്നെങ്കിലും കളത്തിലിറങ്ങാൻ ടീം അംഗങ്ങൾ വിസമ്മതിക്കുകയായിരുന്നു. ഇത്​ ഐ.പി.എല്ലിൽ പ​ങ്കെടുക്കാൻ വേണ്ടിയാണെന്നാണ്​ ആരോപണം. സെപ്​റ്റംബർ 14ന്​ ടെസ്റ്റ്​ അവസാനിച്ച്​ 15ന്​ യു.എ.ഇയിൽ എത്തിയാലും ആറു ദിവസം സമ്പർക്കവിലക്ക്​ വേണം. 19ന്​​ ഐ.പി.എൽ പുനരാരംഭിക്കുന്നതിനാൽ 15ന്​ എത്തുന്ന താരങ്ങൾക്ക്​ 21ന്​ മാത്രമേ കളിക്കളത്തിൽ ഇറങ്ങാൻ കഴിയൂ.

ഇതോടെ കോഹ്​ലി, രോഹിത്​ ശർമ ഉൾപ്പെടെ ഇന്ത്യൻ ടീമിലെ പകുതി താരങ്ങൾക്കും ആദ്യ മത്സരം നഷ്​ടമാകുമെന്ന അവസ്ഥയുണ്ടായി. ഇത്​ ഒഴിവാക്കാനാണ്​ താരങ്ങളുടെ പിന്മാറ്റമെന്നാണ്​ റിപ്പോർട്ടുകളുണ്ടായിരുന്നു​. മത്സരം റദ്ദാക്കാനുള്ള കാരണം ഐ.പി.എല്ലാണെന്ന്​ മുൻ ഇംഗ്ലണ്ട്​ നായകൻ മൈക്ക്​ ആതർട്ടൺ ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു.

Tags:    
News Summary - Michael Vaughan Takes Sly Dig at BCCI After T Natarajan Tests Positive For COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT