Posted On
date_range Updated On
date_range ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് കോച്ച് മൈക് ഹസിക്ക് കോവിഡ്
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് കോച്ചും മുൻ ആസ്ട്രേലിയൻ താരവുമായ മൈക് ഹസിക്ക് കോവിഡ്. ചെെന്നെ ബൗളിങ് കോച്ച് ലക്ഷ്മീപതി ബാലാജിക്കും ടീം ബസ് ക്ലീനർക്കും കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് ഹസിയും കോവിഡ് ബാധിതരാകുന്നത്. ഹസിയുടെ പരിശോധന ഫലം തെറ്റായി വന്നതാണോ എന്നറിയാൻ വീണ്ടും ടെസ്റ്റ് ചെയ്യുന്നുണ്ട്്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങൾക്കും ചെന്നൈ ടീമിന്‍റെ അണിയറയിലുള്ളവർക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഐ.പി.എൽ നിർത്തിവെച്ചിരുന്നു. മുംബൈ, ചെന്നൈ, ന്യൂഡൽഹി, ബെംഗളൂരൂ, അഹ്മദാബാദ്, കൊൽക്കത്ത എന്നീ നഗരങ്ങളിലായിരുന്നു ഐ.പി.എൽ ഒരുക്കിയിരുന്നത്. ശക്തമായ സുരക്ഷയാണ് ഒരുക്കിയതെന്ന് ബി.സി.സി.ഐ അവകാശപ്പെടുേമ്പാഴും കോവിഡ് കടന്നുകൂടിയത് ഏവരെയും ഞെട്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.