'മെന്‍റർ' ധോണിയെത്തി; ഇന്ത്യൻ ടീം ക്യാമ്പ്​ ആവേശത്തിൽ

ദുബൈ: ട്വന്‍റി20 ലോകകപ്പിന്​ മുന്നോടിയായി മുൻ നായകൻ എം.എസ്​. ധോണി ഇന്ത്യൻ ടീം ക്യാമ്പിനൊപ്പം ചേർന്നു. ധോണി ഇന്ത്യൻ ടീമിനൊപ്പം ചേർന്ന ചിത്രങ്ങൾ ബി.സി.സി.ഐ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചു. ചെന്നൈ സൂപ്പർ കിങ്​സിനെ നാലാം ഐ.പി.എൽ കിരീടത്തിലേക്ക്​ നയിച്ച ധോണി മെന്‍റർ എന്ന പുതിയ റോളിലാണ്​ ഇന്ത്യൻ ടീമിലേക്ക്​ മടങ്ങിവന്നത്​.

ട്വന്‍റി20 ലോകകപ്പിൽ മാത്രമായിരിക്കും ധോണിയുടെ സേവനം. ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന്​ മൊത്തം ഗുണം ചെയ്യുമെന്ന്​ നായകൻ കോഹ്​ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

'വലിയ അനുഭവസമ്പത്തിനുടമയാണ്​ ധോണി. അദ്ദേഹം വളരെ ആവേശഭരിതനുമാണ്. എന്നും ധോണി ഞങ്ങൾക്കൊല്ലാവർക്കും ഒരു ഉപദേഷ്ടാവായിരുന്നു. കരിയറിന്‍റെ തുടക്കത്തിൽ ആദ്യ സുപ്രധാന ടൂർണമെന്‍റ്​ കളിക്കുന്ന ചെറുപ്പക്കാർക്ക് ഇത് വളരോ​ ഗുണകരമായിരിക്കും' കോഹ്​ലി പറഞ്ഞു.

ലോകകപ്പിന്​ മുന്നോടിയായി ഇന്ത്യ തിങ്കളാഴ്​ച ഇംഗ്ലണ്ടിനെതിരെയും ബുധനാഴ്ച ആസ്​ട്രേലിയക്കെതിരെയും സന്നാഹ മത്സരം കളിക്കുന്നുണ്ട്​. ഒക്​ടോബർ 24ന്​ ചിരവൈരികളായ പാകിസ്​താനെതിരെയാണ്​ ടൂർണമെന്‍റിലെ ഇന്ത്യയുടെ ആദ്യ മത്സരം. 

Tags:    
News Summary - Mentor MS Dhoni Joins Team India T20 World Cup Camp In UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT