ഇന്ത്യൻ ജഴ്​സിയിൽ പകരക്കാരുടെ ബെഞ്ചിൽ ഈ ഇടംകൈയൻ പേസർ; ടെസ്റ്റ്​​ ലോകകപ്പിൽ അർസൻ നാഗ്​വസ്വല്ല വാഴുമോ?

അഹ്​മദാബാദ്​: ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനവുമായി കണക്കുപട്ടികകളിൽ മുന്നിലുള്ള താരമായിട്ടും വൈകിയാണെങ്കിലും ഇന്ത്യൻ ടീമിന്‍റെ റിസർവ്​ ബെഞ്ചിലേക്ക്​ വിളി കിട്ടിയ സ​േന്താഷത്തിലാണ്​ അർസൻ നാഗ്​വസ്വല്ല. മുൻനിരക്കാർ വാഴുന്ന ആദ്യ ഇലവനിൽ എന്നു സാധ്യത തെളിയുമെന്ന്​ ഇപ്പോഴും ഉറപ്പായിട്ടില്ലെങ്കിലും വരും ടെസ്റ്റ്​ ചാമ്പ്യൻഷിപ്പ്​ ഫൈനലിനും അതുകഴിഞ്ഞ്​ ഇംഗ്ലണ്ടിനെതിരെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയിലും അവസരമൊരുങ്ങിയാൽ കളി പിടിക്ക​ുമെന്ന പ്രതിജ്​ഞയിലാണ്​ ഗുജറാത്തുകാരനായ താരം.

2017-18 സീസണിൽ ​​ബറോഡ ടീമിനായി രഞ്​ജി ​അരങ്ങേറ്റം കുറിച്ച നാഗ്​വസ്വല്ല ആ സീസണിൽ എട്ടു കളികളിൽ നേടിയത്​ 21 വിക്കറ്റുകൾ. രണ്ടാം സീസണിൽ ഇത്​ 41 വിക്കറ്റായി ഉയർന്നിട്ടും ഇട​ംകൈയനെ തേടി വിളികളെത്തിയില്ല. അതിനിടെ കഴിഞ്ഞ വർഷം ജനുവരിയിൽ പഞ്ചാബിനെതിരെ 10 വിക്കറ്റുമായി നിറഞ്ഞാടിയ മത്സരത്തിൽ ഗുജറാത്ത്​ ഉറപ്പിച്ചത്​ 110 റൺസ്​ വിജയം. കഴിഞ്ഞ സീസൺ വിജയ്​ ഹസാരെ ട്രോഫിയിലും താരത്തിന്‍റെ പ്രകടനം ശരാശരിക്കു മുകളിലായിരുന്നു. 4.32 ശരാശരിയിൽ ഏഴു മത്സരങ്ങളിൽ 19 വിക്കറ്റ്​. സയ്​ദ്​ മുഷ്​താഖ്​ ട്രോഫിയിലും മോശമല്ലാത്ത പ്രകടനം തുടർന്നു.

ഇതിനൊടുവിലാണ്​ റിസർവ്​ താരങ്ങളുടെ അഞ്ചംഗ പട്ടികയിലേക്ക്​ ഒടുവിൽ താരത്തിന്‍റെ പേരും പരിഗണിക്കപ്പെടുന്നത്​. അഭിമന്യു ഈശ്വരൻ, പ്രസിദ്ധ്​ കൃഷ്​ണ, ആവേശ്​ ഖാൻ തുടങ്ങിയവരാണ്​ പട്ടികയ​ിലെ മറ്റുള്ളവർ.

വിരാട്​ കോഹ്​ലി നായകനായ ടീമിൽ രോഹിത്​ ശർമ, ശുഭ്​മാൻ ഗിൽ, മായങ്ക്​ അഗർവാൾ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ഋഷഭ്​ പന്ത്​, ആർ. അശ്വിൻ,രവീന്ദ്ര ജഡേജ, അക്​സർ പ​േട്ടൽ,വാഷിങ്​ടൺ സുന്ദർ, ജസ്​പ്രീത്​ ബുംറ, ഇശാന്ത്​ ശർമ, മുഹമ്മദ്​ ഷമി, മുഹമ്മദ്​ സിറാജ്​, ശാർദുൽ താക്കൂർ, ഉമേഷ്​ യാദവ്​ എന്നിവരാണ്​ ടീമംഗങ്ങൾ.

Tags:    
News Summary - Meet Arzan Nagwaswalla, the left-arm pacer from Gujarat named as standby in India’s Test squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.