ദുബൈ: ടൂർണമെൻറിലെ തന്നെ മികച്ച ബൗളർ എന്ന വിശേഷണമുണ്ടായിരുന്ന പാകിസ്താെൻറ ഇടംകൈയ്യൻ പേസർ ഷഹിൻഷാ അഫ്രീദിയെ ഹാട്രിക് സിക്സടിക്കുന്നതുവരെ മാത്യു വെയ്ഡിനെ ആരും കാര്യമാക്കിയിരുന്നില്ല.
അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് പുരോഗമിക്കുേമ്പാഴും മറുവശത്തുണ്ടായിരുന്ന വമ്പനടിക്കാരൻ മാർകസ് സ്റ്റോയ്നിസിലായിരുന്നു പാകിസ്താനെതിരായ ട്വൻറി20 ലോകകപ്പ് രണ്ടാം സെമിയിൽ ആസ്ട്രേലിയയുടെ പ്രതീക്ഷ. വെയ്ഡ് തട്ടിയും മുട്ടിയും പിന്തുണ നൽകിയാൽ സ്റ്റോയ്നിസ് കൂറ്റനടികളിലൂടെ ജയിപ്പിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ഓസീസ് ആരാധകരും.
എന്നാൽ, മൂന്നു പന്തിൽ വെയ്ഡിെൻറ തലവര മാറി. പാകിസ്താൻ മുന്നോട്ടുവെച്ച 177 വിജയലക്ഷ്യം ഒരു ഓവർ ബാക്കിയിരിക്കെ അടിച്ചെടുത്ത് ആസ്ട്രേലിയ ഫൈനലിലേക്ക് മാർച്ച് ചെയ്തു.
ടീമിൽനിന്ന് വന്നുംപോയുമിരുന്ന വെയ്ഡ് വിക്കറ്റിനുപിന്നിൽ ഭേദപ്പെട്ട പ്രകടനമായിരുന്നെങ്കിലും മുന്നിൽ ശരാശരിക്കപ്പുറം ഉയർന്നിരുന്നില്ല പലപ്പോഴും.
53 ട്വൻറി20കളിൽ 20.82 ശരാശരിയിൽ രണ്ടു അർധശതകമടക്കം 688 റൺസ് മാത്രമായിരുന്നു സെമിക്ക് മുമ്പുവരെയുള്ള സമ്പാദ്യം. കൂടുതൽ ആക്രമണകാരികളായ ബാറ്റർമാരായ അലക്സ് കാരി, ജോഷ് ഫിലിപ്, ജോഷ് ഇൻഗ്ലിസ് എന്നിവരെ മറികടന്നാണ് 33കാരൻ ലോകകപ്പ് ടീമിലിടം പിടിച്ചത്. നിർണായക മത്സരത്തിൽ അതിനിർണായക ഇന്നിങ്സുമായി വെയ്ഡ് സെലക്ടർമാരുടെ വിശ്വാസം കാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.