കഴിഞ്ഞ ദിവസം നടന്ന ലഖ്നോ സൂപ്പർജയന്‍റ്സ് -ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടെ ലഖ്നോ സൂപ്പർ ജയന്‍റ്സിന്‍റെ ഓപ്പണിങ് ബാറ്ററായ ആസ്ട്രേലിയൻ ഓൾറൗണ്ടർ സെഞ്ച്വറി തികച്ചിരുന്നു. 2010ൽ ഐ.പി.എല്ലിൽ അരങ്ങേറിയ മാർഷ് 15 വർഷത്തിന് ശേഷമാണ് ഐ.പി.എൽ സെഞ്ച്വറി തികക്കുന്നത്. ആറ് വ്യത്യസ്ത ടീമുകൾക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.
ഗുജറാത്തിനെതിരെ 64 പന്തിൽ നിന്നുമായി 117 റൺസാണ് മാർഷ് നേടിയത്. 10 ഫോറും എട്ട് സിക്സറുമടങ്ങിയതായിരുന്നു അദ്ദേഹത്തിനെ ഇന്നിങ്സ്. സെഞ്ച്വറിയോടെ മറ്റൊരു റെക്കോഡ് കൂടി മാർഷ് സ്വന്തമാക്കി. ഐ.പി.എല്ലില് സെഞ്ച്വറി തികക്കുന്ന സഹോദരൻമാരാകാൻ മാർഷ് ബ്രദേഴ്സിന് സാധിച്ചു. മിച്ചൽ മാർഷിന്‍റെ മുതിർന്ന സഹോദരനായ ഷോൺ മാർഷ് 2008ലെ ആദ്യ ഐ.പി.എൽ സീസണിൽ തന്നെ സെഞ്ച്വറി തികച്ചിരുന്നു. അന്ന് കിങ്സ് ഇലവൻ പഞ്ചാബിന്(പഞ്ചാബ് കിങ്സ്) വേണ്ടി കളിച്ച ചേട്ടൻ മാർഷ് രാജസ്ഥാൻ റോയൽസിനെതിരെയാണ് ശതകമടിച്ചത്.
69 പന്തിൽ 11 ഫോറുകളും ഏഴ് സിക്സറുകളും സഹിതം 115 റൺസ് നേടിയ ഷോൺ മാർഷിന്റെ ബലത്തിൽ പഞ്ചാബ് കിങ്സ് അന്ന് 41 റൺസിന് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി. ആദ്യ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതും മാർഷ് ആയിരുന്നു. 616 റൺസാണ് മാർഷ് ആ സീസണിൽ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.