'അച്ഛനുണ്ടായിരുന്നെങ്കിൽ വരുമായിരുന്നു'; കർഷക പ്രക്ഷോഭത്തിൽ അണിനിരന്ന്​ ക്രിക്കറ്റ്​ താരം മൻദീപ്​ സിങ്​

ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻെറ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചുള്ള കർഷക സമരത്തിൽ അണി നിരന്ന്​ ക്രിക്കറ്റ്​ താരം മൻദീപ്​ സിങ്​. ഐ.പി.എല്ലിൽ കിങ്​സ്​ ഇലവൻ പഞ്ചാബ്​ താരവും പഞ്ചാബിൻെറ രഞ്​ജി ട്രോഫി ക്യാപ്​റ്റനുമാണ്​ മൻദീപ്​ സിങ്​. ഇന്ത്യക്കായി മൂന്ന്​ ട്വൻറി 20കളിൽ മൻദീപ്​ കളത്തിലിറങ്ങിയിട്ടുണ്ട്​.

''എൻെറ അച്ഛനുണ്ടായിരുന്നെങ്കിൽ ഈ പ്രതിഷേധത്തിൽ ചേരുമായിരുന്നു. ഞാൻ കർഷക സമരത്തെ പിന്തുണക്കുന്നതിൽ അദ്ദേഹം അഭിമാനിക്കുന്നുണ്ടാകും. ഈ തണുപ്പുകാലത്തും സമാധാനപരമായി പ്രതിഷേധിക്കുന്ന മുത്തച്ഛൻമാർക്കൊപ്പം പങ്കുചേരാനാണ്​ ഞാൻ എത്തിയിരിക്കുന്നത്​. ട്രാക്​ടറാണ്​ അവരുടെ പുതിയ വീട്​. എന്നിട്ടും അവർ പരാതി പറയുന്നില്ല. അവരുടെ സ്​പിരിറ്റിനെ ഞാൻ സല്യൂട്ട്​ ചെയ്യുന്നു'' -മൻദീപ്​ സിങ്​ പ്രതികരിച്ചു.

കഴിഞ്ഞ മാസം സമാപിച്ച ഐ.പി.എൽ സീസണിൽ പഞ്ചാബിനായി ഏഴുമത്സരങ്ങളിൽ മൻദീപ്​ കളത്തിലിറങ്ങിയിരുന്നു. പിതാവിൻെറ മരണത്തിന്​ പിറ്റേന്ന്​ കളത്തിലിറങ്ങിയ മൻദീപ്​ സിങ്​ വാർത്തകളിലിടം നേടിയിരുന്നു.  

Tags:    
News Summary - Mandeep Singh joins farmers’ protest at Singhu Border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.