'മോളെ കാണണം'; ലോകകപ്പ് ഒഴിവാക്കി മഹേല മടങ്ങുന്നു, വീട്ടിലേക്ക് ..

ദുബൈ: മുൻ ശ്രീലങ്കൻ ക്രിക്കറ്റ്​ താരം മ​ഹേല ജയവർധന ട്വന്‍റി 20 ലോകകപ്പ്​ ഉപേക്ഷിച്ച്​ നാട്ടിലേക്ക്​ മടങ്ങുന്നു. ലങ്കയുടെ ബാറ്റിങ്​ കൺസൾട്ടന്‍റായ ജയർവർധന സൂപ്പർ 12 സ്​റ്റേജ്​ തുടങ്ങുന്നതിന്​ മുമ്പാണ്​ സ്വദേശത്തേക്ക്​ മടങ്ങുന്നത്​. എന്നാൽ, സാ​ങ്കേതികവിദ്യ ഉപയോഗിച്ച്​ ടീമിനുള്ള സേവനം തുടരുമെന്നും ജയർവർധന അറിയിച്ചു.

ബയോബബിളും ക്വാറന്‍റീൻ നിബന്ധനകളും മൂലമാണ്​ ജയർവർധന മടങ്ങുന്നത്​. കഴിഞ്ഞ ജൂൺ മുതൽ ഞാൻ ബയോബബിളിലും ക്വാറന്‍റീനിലുമാണ്​. 135 ദിവസമായി ഇങ്ങനെ കഴിയാൻ തുടങ്ങിയിട്ട്​. ഇപ്പോൾ അതിന്‍റെ അവസാന ഭാഗത്തിലാണ്​. എന്നാൽ, സാ​ങ്കേതികവിദ്യ ഉപയോഗിച്ച്​ എനിക്ക്​ ടീമിനായി പ്രവർത്തിക്കാൻ കഴിയും. ഞാൻ എന്‍റെ മകളെ കണ്ടിട്ട്​ കുറേ ദിവസമായി. എന്‍റെ വികാരം എല്ലാവർക്കും മനസിലാവുമെന്ന്​ പ്രതീക്ഷിക്കുന്നു. എനിക്ക്​ വീട്ടിലേക്ക്​ മടങ്ങിയെ മതിയാവുയെന്ന്​ അദ്ദേഹം പറഞ്ഞു.

ട്വന്‍റി 20 പുരുഷ ലോകകപ്പിന്‍റെ സൂപ്പർ 12 റൗണ്ടിലേക്ക്​ ശ്രീലങ്കയെത്തിയിട്ടുണ്ട്​. 2014ൽ ട്വന്‍റി 20 ലോകകപ്പ്​ നേടിയ ശ്രീലങ്കക്ക്​ 2016ൽ നേട്ടം ആവർത്തിക്കാനായില്ല. 2016ൽ ഗ്രൂപ്പ്​ ഘട്ടം കടക്കാൻ ശ്രീലങ്കക്ക്​ സാധിച്ചിരുന്നില്ല. 

Tags:    
News Summary - Mahela Jayawardene to 'get back home' after leaving T20 World Cup bio-bubble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.