ര​വീ​ന്ദ്ര ജ​ദേ​ജ പ​രി​ശീ​ല​ന​ത്തി​ൽ

വീണ്ടും ഇന്ത്യൻ ജഴ്സി അണിയുന്നത് ഭാഗ്യം -ജദേജ

നാഗ്പൂർ: കരിയറിന് തന്നെ ഭീഷണിയായ കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് കരകയറിയതിനു ശേഷം വീണ്ടും ഇന്ത്യയുടെ ജഴ്‌സി ധരിക്കാനാവുന്നതിൽ താൻ ഭാഗ്യവാനാണെന്ന് ഓൾ റൗണ്ടർ രവീന്ദ്ര ജദേജ. 'ഏകദേശം അഞ്ച് മാസത്തിനു ശേഷം വീണ്ടും ഇന്ത്യൻ ജഴ്സി അണിയാൻ കഴിയുന്നതിൽ ഞാൻ ഏറെ ആവേശഭരിതനും സന്തോഷവാനുമാണ്.

യാത്ര ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു. അഞ്ച് മാസമായി കളിക്കാതിരിക്കുന്നത് നിരാശജനകമാണ്. ഫിറ്റ്നസ് വീണ്ടെടുക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു'- ബി.സി.സി.ഐ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കാൽമുട്ടിന് ശസ്ത്രക്രിയ നടത്തിയതിനാൽ 2022ലെ ട്വന്റി20 ലോകകപ്പടക്കം ജദേജക്ക് നഷ്ടമായിരുന്നു.

പരിക്ക്: ഒന്നാം ടെസ്റ്റിൽ ഹേസൽവുഡ് കളിച്ചേക്കില്ല

ബംഗളൂരു: ഇന്ത്യക്കെതിരെ ഫെബ്രുവരി ഒമ്പതിന് നാഗ്പുരിൽ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിന് ഒരുങ്ങുന്ന ആസ്ട്രേലിയൻ ടീമിന് തിരിച്ചടിയായി പേസർ ജോഷ് ഹേസൽവുഡിന്റെ പരിക്ക്. ദക്ഷിണാഫ്രിക്കക്കെതിരെ കഴിഞ്ഞ മാസം സിഡ്നിയിൽ നടന്ന ടെസ്റ്റിലാണ് 32കാരന് കാലിന് പരിക്കേറ്റത്. ഇത് ഭേദമാവാത്തതിനാൽ നാഗ്പുർ ടെസ്റ്റിൽ ഹേസൽവുഡ് കളിക്കാതിരിക്കാനാണ് സാധ്യത. ബംഗളൂരുവിലാണ് ഓസീസ് ടീമിന്റെ പരിശീലനം.

Tags:    
News Summary - Lucky to wear Indian jersey again - Jadeja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.