ഇങ്ങോട്ട്​ ചൊറിഞ്ഞ കേന്ദ്രമന്ത്രിയെ വിഹാരി കയറി 'മാന്തി', പിന്തുണച്ച്​ അശ്വിനും സെവാഗും

ന്യൂഡൽഹി: പരി​ക്കേറ്റിട്ടും പതറാതെ സിഡ്​നി ടെസ്റ്റിൽ ഇന്ത്യക്ക്​ വിജയത്തോളം പോന്ന സമനില നൽകിയ ഹനുമാൻ വിഹാരിയാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. എല്ലാവരും പ്രശംസിച്ച വിഹാരിയുടേയും അശ്വി​േന്‍റയും ഇന്നിങ്​സിനെ അനാവശ്യമായി വിമർശിച്ച കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ബാബുൽ സുപ്രിയോയെ ഒരൊറ്റ വാക്കുകൊണ്ട്​ വിഹാരി വീഴ്​ത്തി.

മത്സരം നടക്കുന്നതിനിടെ കേന്ദ്ര പരിസ്ഥിതി വനം മന്ത്രികൂടിയായ ബാബുൽ സുപ്രിയോ ട്വീറ്റ്​ ചെയ്​തതിങ്ങനെ: ''ഏഴ്​ റൺസെടുക്കാൻ കളിച്ചത്​ 109 പന്തുകൾ. ഇത്​ വളരെ മോശമാണ്​. 'ഹനുമ ബിഹാരി' കൊന്നത്​ ഇന്ത്യക്ക്​ ചരിത്രജയം നേടാനുള്ള അവസരം മാത്രമല്ല, ക്രിക്കറ്റിനെക്കൂടിയാണ്​. വിദൂര സാധ്യതയാണെങ്കിൽപോലും വിജയത്തിനായി ശ്രമിക്കാതിരിക്കുന്നത്​ കുറ്റമാണ്​. nb: എനിക്ക്​ ക്രിക്കറ്റിനെക്കുറിച്ച്​ ഒന്നുമറിയില്ല എന്ന്​ എനിക്കറിയാം''.

എന്നാൽ ട്വീറ്റിന്​ താഴെ വിഹാരി തന്‍റെ പേര്​ തെറ്റായി 'ബിഹാരി' എന്നെഴുതിയ കേന്ദ്രമന്ത്രിക്ക്​ ശരിക്കുള്ള പേര്​ മറുപടിയായി ട്രോളായി എഴുതി നൽകി . വിഹാരിയുടെ മറുപടി ക്രിക്കറ്റ്​ ആരാധകർ ഏറ്റെടുത്തു. കേ​ന്ദ്രമന്ത്രിയുടെ ട്വീറ്റിന്​ 3400 ലൈക്​ മാത്രം ലഭിച്ചപ്പോൾ വിഹാരിയുടെ മറുപടിക്ക്​ 70000ത്തോളം ലൈക്​സ്​ ലഭിച്ചു.

തൊട്ടുപിന്നാലെ ഇതിന്‍റെ സ്​ക്രീൻഷോട്ട്​ പോസ്റ്റ്​ ചെയ്​ത്​ അശ്വിനും എത്തി. ചിരിച്ചുചത്തു എന്നർഥം വരുന്ന 'ROFLMAX' എന്ന വാക്കാണ്​ അശ്വിൻ ഉപയോഗിച്ചത്​. ''അപ്​ന വിഹാരി, സബ്​ ബർ വിഹാരി' എന്നെഴുതി ​വീരേന്ദർ സെവാഗും സ്​ക്രീൻ ഷോട്ട്​ പോസ്റ്റ്​ ചെയ്​തു.

സിഡ്​നി ടെസ്റ്റിൽ തോൽവി ഭയന്നിരുന്ന ഇന്ത്യയെ 161പന്തിൽ 23 റൺസെടുത്ത വിഹാരിയും 128 പന്തിൽ 39 റ​ൺസെടുത്ത അശ്വിനും ചേർന്ന്​ രക്ഷപ്പെടുത്തുകയായിരുന്നു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.