അസ്ഹറുദ്ദീനെ മറികടന്ന് കോഹ്ലി; ഏകദിനത്തിൽ ഏറ്റവുമധികം ക്യാച്ചെടുത്ത ഇന്ത്യക്കാരൻ

ദുബൈ: ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം ക്യാച്ചെടുത്ത ഇന്ത്യൻ ഫീൽഡർ എന്ന റെക്കോഡ് ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം. പാകിസ്താനെതിരായ മത്സരത്തിൽ കുൽദീപ് യാദവിന്റെ പന്തിൽ നസീം ഷായെ പുറത്താക്കിയാണ് കോഹ്‌ലി ഈ നേട്ടം കൈപ്പിടിയിലൊതുക്കിയത്.

നിലവിൽ റെക്കോഡ് മുഹമ്മദ് അസ്ഹറുദ്ദീന്റെ (156 ക്യാച്ച്) പേരിലായിരുന്നു. ബംഗ്ലാദേശിനെതിരായ കളിയിൽ അസ്ഹറിനൊപ്പമെത്തിയ കോഹ്‌ലി പാകിസ്താനെതിരായ മത്സരത്തിൽ രണ്ട് ക്യാച്ചുകളെടുത്ത് 158 ആക്കിയിട്ടുണ്ട്. 299ാം ഏകദിനമായിരുന്നു കോഹ്‌ലിയുടേത്. ശ്രീലങ്കയുടെ മഹേല ജയവർധനെയും (218) ആസ്ട്രേലിയക്കാരൻ റിക്കി പോണ്ടിങ്ങുമാണ് (160) കോഹ്‌ലിക്ക് മുന്നിലുള്ളവർ.

കോഹ്ലിയുടെ സെഞ്ച്വറിയുടെ ബലത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ തോൽപിച്ച് ചാമ്പ്യൻസ് ട്രോഫിൽ സെമി ഉറപ്പാക്കിയത്. പാകിസ്താന്‍റെ 241 റൺസ് പിന്തുടർന്ന ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 45 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. ജയത്തോടെ ഇന്ത്യ സെമിക്കരികിലെത്തി. ആതിഥേയരായ പാകിസ്താന്‍റെ സെമി പ്രതീക്ഷകൾക്ക് തോൽവി തിരിച്ചടിയായി. സ്കോർ: പാകിസ്താൻ 49.4 ഓവറിൽ 241 റൺസിന് ഓൾ ഔട്ട്. ഇന്ത്യ 42.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 244.

111 പന്തിൽ ഏഴു ഫോറടക്കം കോഹ്ലി 100 റൺസെടുത്തു. താരത്തിന്‍റെ ഏകദിന കരിയറിലെ 51ാം സെഞ്ച്വറിയാണിത്. മത്സരത്തിൽ കോഹ്ലി മറ്റൊരു അപൂർവ നാഴികക്കല്ല് കൂടി പിന്നിട്ടു. ഏകദിന ക്രിക്കറ്റിൽ 14,000 റൺസ് ക്ലബിലെത്തുന്ന മൂന്നാമത്തെ താരമായി. അതിവേഗം 14,000 റൺസ് നേടുന്ന ലോക റെക്കോഡും കോഹ്ലി സ്വന്തമാക്കി. ഇതിഹാസം സചിൻ ടെണ്ടുൽക്കറെയാണ് താരം മറികടന്നത്. 15 റൺസ് നേടിയതോടെയാണ് താരം ചരിത്ര നേട്ടത്തിലെത്തിയത്.

ശ്രീലങ്കൻ മുൻ താരം കുമാർ സംഗക്കാരയാണ് 14,000 റൺസ് നേടിയ മറ്റൊരു താരം. 287 ഇന്നിങ്സുകളിലാണ് കോഹ്ലി ഏകദിനത്തിൽ 14,000 റൺസിലെത്തിയത്. സചിൻ 350 ഇന്നിങ്സുകളെടുത്തു. സംഗക്കാരക്ക് 14000 റൺസിലെത്താൻ 478 ഇന്നിങ്സുകൾ വേണ്ടിവന്നു.

Tags:    
News Summary - Kohli goes past Azharuddin’s record for most catches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.