കൊൽക്ക​ത്തക്കെതിരെ ഹൈദരാബാദിന് 110 റൺസ് ജയം; ഹെ​ന്റി​ച്ച് ക്ലാ​സ​ൻ 105 നോട്ടൗട്ട്

ഹൈദരാബാദ്: കൂറ്റൻ സ്കോറുമായി സീസൺ തുടങ്ങിയവർ സമാനമായ വെടിക്കെട്ടുതീർത്ത് അവസാന മത്സരവും ആധികാരികമാക്കിയപ്പോൾ കൊൽക്കത്തക്കെതിരെ ​ഹൈദരാബാദിന് തകർപ്പൻ ജയം. 37 പന്തിൽ സെഞ്ച്വറി കുറിച്ച് 2025ലെ ഏറ്റവും വേഗമേറിയ ശതകം തന്റെ പേരിലാക്കിയ ഹെന്റിച്ച് ക്ലാസന്റെ മികവിൽ 279 റൺസാണ് കൊൽക്കത്തക്ക് ഹൈദരാബാദ് വിജയലക്ഷ്യം കുറിച്ചത്. കൂറ്റൻ സ്കോർ പിന്തുടർന്ന കൊൽക്കത്ത എവിടെയുമെത്തതെ 18.4 ഓവറിൽ 168ന് എല്ലാവരും പുറത്തായപ്പോൾ ഹൈദരാബാദ് ജയം 110 റൺസിന്.

അ​വ​സാ​ന ക​ളി​യി​ൽ ആദ്യം ബാറ്റു ചെയ്ത ഹൈ​ദ​രാ​ബാ​ദ് മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 278 റ​ൺ​സെ​ടു​ത്തു. വേ​ഗ​മേ​റി​യ സെ​ഞ്ച്വ​റി നേ​ടി​യ ഹെ​ന്റി​ച്ച് ക്ലാ​സ​നും (105 നോ​ട്ടൗ​ട്ട്) ത​ക​ർ​ത്ത​ടി​ച്ച ട്രാ​വി​സ് ഹെ​ഡും (76) ആ​ണ് ഹൈ​ദ​രാ​ബാ​ദ് നി​ര​യി​ൽ തി​ള​ങ്ങി​യ​ത്.

ഐ.​പി.​എ​ൽ ച​രി​ത്ര​ത്തി​ലെ വേഗമേറിയ നാലാമത്തെ സെ​ഞ്ച്വ​റിയാണ് ക്ലാ​സ​ന്റേത് (105 റൺസ്). 39 പ​ന്തി​ൽ ഏ​ഴ് ഫോ​റും ഒ​മ്പ​ത് സി​ക്സും ക്ലാ​സ​ൻ പാ​യി​ച്ചു. 40 പ​ന്തി​ലാ​ണ് ട്രാ​വി​സ് ഹെ​ഡ് 76 റ​ൺ​സ് ​നേ​ടി​യ​ത്. അ​ഭി​ഷേ​ക് ശ​ർ​മ 32 റ​ൺ​സ് നേ​ടി. ഇ​ഷാ​ൻ കി​ഷ​ൻ 29ഉം ​റ​ൺ​സ് നേ​ടി. ആ​റ് വീ​തം സി​ക്സും ഫോ​റും ഈ ​താ​രം അ​ടി​ച്ചു​കൂ​ട്ടി. ഐ.​പി.​എ​ൽ ച​രി​ത്ര​ത്തി​ലെ മു​ന്നാ​മ​ത്തെ വ​ലി​യ ടോ​ട്ട​ലാ​ണി​ത്.

Tags:    
News Summary - Klaasen's 105* the highlight as SRH finish IPL 2025 in style

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.