ഐ.പി.എൽ പുതിയ സീസൺ ആരംഭിക്കാനിരിക്ക ഡെൽഹി ക്യാപിറ്റൽസിൽ വമ്പൻ ട്വിസ്റ്റ്. ടീമിന്‍റെ നായകസ്ഥാനത്ത് നിന്നും കെ.എൽ രാഹുൽ ഒഴിവായി. ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന കാര്യം രാഹുൽ മാനേജ്മെന്‍റിനെ അറിയിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ സീണണുകളിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റെ നായകനായിരുന്നു രാഹുൽ. എന്നാൽ ഈ സീസണിൽ നായകസ്ഥാനം വേണ്ട ബാറ്റിങ്ങിലും കീപ്പിങ്ങിലും ശ്രദ്ധ കേന്ദ്രികരിക്കണമെന്നാണ് രാഹുലിന്‍റെ നിലപാട്.
ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ഇടംകയ്യൻ ഓൾറൗണ്ടർ അക്സർ പട്ടേൽ ഡെൽഹിയെ നയിച്ചേക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് കാഴ്ചവെക്കുന്ന അക്സർ ഡെൽഹിയുടെ വിശ്വസ്ഥ താരം കൂടിയാണ്. കഴിഞ്ഞ ഐ.പി.എല്ലിൽ ടീമിന്‍റെ വൈസ് ക്യാപ്റ്റനായതും അക്സറായിരുന്നു.
2019 മുതൽ ഡെൽഹി ക്യാപിറ്റൽസിന്‍റെ ഭാഗമായുള്ള താരമാണ് അക്സർ പട്ടേൽ. . മെഗാലേലത്തിനു മുൻപ് 18 കോടി രൂപ നൽകി താരത്തെ ഡൽഹി നിലനിർത്തിയിരുന്നു. ഐ.പി.എല്ലിൽ 150 മത്സരങ്ങൾ കളിച്ചിട്ടുള്ള അക്സർ 1653 റൺസും 123 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ കിരീടം സ്വപ്നം കാണുന്ന ഡെൽഹിയെ നയിക്കുക എന്നുള്ളത് അക്സറിന് ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ കാര്യമായിരിക്കും.
ലഖ്നൗ നിലനിർത്താതെ ഇരുന്നതോടെ മെഗാലേലത്തിൽ എത്തിയ രാഹുലിനെ 14 കോടി രൂപക്കാണ് ഡെൽഹി ടീമിലെത്തിച്ചത്. മാർച്ച് 24ന് ലഖ്നൗവിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം. ഡെൽഹിയുടെ മുൻ നായകൻ ഋഷഭ് പന്താണ് നിലവിൽ ലഖ്നൗവിന്‍റെ കപ്പിത്താൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.