ആലപ്പുഴ : ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി മൽസരത്തിൽ കേരളത്തിന്റെ ഒന്നാം ഇന്നിങ്ങ്സ് 243 ന് അവസാനിച്ചു. ഉത്തർപ്രദേശ് 59 റൺസിന്റെ ലീഡ് നേടി. ആറിന് 220 എന്ന സ്കോറിൽ സന്ദർശകരുടെ 302 റൺസ് പിന്തുടർന്ന കേരളത്തിന് രണ്ടാം ദിനത്തിൽ 23 റൺസ് കൂടി ചേർക്കാനേ കഴിഞ്ഞുള്ളു. 64 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച രാജസ്ഥാൻ റോയൽസിന്റെ അങ്കിത് രജ്പുത്തിന്റെ ബൗളിങ്ങാണ് ആതിഥേയരെ തകർത്തത്.
36 റൺസുമായി ഇന്നിങ്‌സ് തുടങ്ങിയ ശ്രേയസ് ഗോപാലിനെ രണ്ടാം ദിനത്തിൽ ഒരു റൺ പോലും നേടുന്നതിന് മുമ്പ് പുറത്താക്കിയാണ് അങ്കിത് വിക്കറ്റ് വേട്ട തുടങ്ങിയത്. രണ്ട് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ജലജ് സക്സേനയേയും അങ്കിത് കൂടാരം കയറ്റി. അഞ്ച് റൺസ് എടുത്ത വൈശാഖ് ചന്ദ്രനേയും അങ്കിത് പുറത്താക്കി. അതോടെ കേരളം 9 ന് 226 എന്ന നിലയിലായി.
രണ്ട് ഫോറും ഒരു സിക്സുമായി 15 റൺസെടുത്ത എം.ഡി. നിധീഷാണ് അൽപമെങ്കിലും പിടിച്ച് നിന്നത്. രണ്ട് റൺസെടുത്ത ബേസിൽ തമ്പിയെ ക്ലീൻ ബൗൾഡാക്കി അങ്കിത് രണ്ടാം ദിനത്തിൽ ശേഷിച്ച കേരളത്തിന്റെ നാല് വിക്കറ്റും സ്വന്തമാക്കി. രണ്ടാം ഇന്നിങ്ങ് സ് ആരംഭിച്ച യു.പി. നാല് ഓവറിൽ വിക്കറ്റൊന്നും പോകാതെ ഒമ്പത് റൺസ് എന്ന നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.