ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ഇന്ന് അവസാന ഗ്രൂപ് മത്സരം. ഗ്രൂപ് എയിൽ രണ്ടാം സ്ഥാനക്കാരെന്ന നിലയിൽ സഞ്ജു സാംസണും സംഘവും നോക്കൗട്ട് ഉറപ്പിച്ചിട്ടുണ്ട്.
ഒന്നാമതുള്ള മുംബൈക്കും കേരളത്തിനും 20 പോയന്റ് വീതമാണുള്ളത്. ഇന്ന് റെയിൽവേസിനെ തോൽപിക്കുകയും മുംബൈ ഒഡിഷയോടെ പരാജയപ്പെടുകയും ചെയ്താൽ മലയാളിപ്പടക്ക് നേരിട്ട് ക്വാർട്ടർ ഫൈനലിൽ കടക്കാം. കേരളവും മുംബൈയും ഒരേ പോയന്റിലാണ് അവസാനിപ്പിക്കുന്നതെങ്കിലും ചെറിയ സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ഗ്രൂപ്പിൽ നേരത്തേ കേരളത്തെ തോൽപിച്ചതിന്റെ ആനുകൂല്യത്തിൽ മുംബൈക്ക് നേരിട്ട് ക്വാർട്ടർ പ്രവേശനം ലഭിക്കും.
അഞ്ച് ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാർക്കു പുറമെ ഏറ്റവും മികച്ച ഒരു റണ്ണറപ്പിനും ആറാം സ്ഥാനക്കാരായി ക്വാർട്ടർ ബെർത്തുണ്ട്. ഇതിലും ഉൾപ്പെട്ടില്ലെങ്കിൽ കേരളത്തിന് പ്രീക്വാർട്ടർകൂടി കളിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.